അതിര്‍ത്തികളില്‍ നികുതി വെട്ടിപ്പ് തകൃതി; അനക്കമില്ലാതെ ഉദ്യോഗസ്ഥര്‍
മീനാക്ഷിപുരം: അതിര്‍ത്തികളില്‍ നികുതിവെട്ടിപ്പ് തകൃതിയാകുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് അനക്കമില്ല. ചെമ്മണാമ്പതി മുതല്‍ വാളയാര്‍ വരെയുള്ള അിര്‍ത്തിപ്രദേശങ്ങളിലെ ചെക്ക്്‌പോസ്റ്റുകളിലൂടെ വാഹനങ്ങളെ കത്തിവിടുന്ന ഏജന്റുമാര്‍ സമാന്തര സംവിധാനമായി വിലസുമ്പോഴാണ് അധികൃതര്‍ക്ക് അനക്കിമില്ലാതെ തുടരുന്നത്.
വേലന്താവളം, നടുപ്പിണ്ണി, മീനാക്ഷിപുരം, ഗോവിന്ദാപുരം എന്നി പ്രധാന ചെക്കപോസ്റ്റുകള്‍ കേന്ദ്രീകരിച്ചാണ് നികുതിവെട്ടിച്ചുള്ള സാധനങ്ങള്‍ ബസുകളിലും, മിനി ഓട്ടോറിക്ഷകളിലും ഓമിനിവാനുകളിലുമായി കടക്കുന്നത്.ലോറികളില്‍ കടത്തുന്നത് നാട്ടുകാര്‍ ചോദ്യം ചെയ്യുന്നത് വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടുകൂടി ചെറുവാഹനങ്ങളില്‍ നികുതിവെട്ടിച്ചു കടക്കുന്നത്.
ഹാന്‍സ്, പാന്‍പരാഗ് മുതലായ പുകയില ഉല്‍പന്നങ്ങള്‍ കടത്തുന്നതിനു പുറമെ, കഞ്ചാവും, സ്പിരിറ്റും ഇത്തരത്തില്‍ ചെറുവാഹനങ്ങളിലായി കടത്തുന്നത് വര്‍ധിച്ചിരിക്കുകയാണ്.
ദിനംപ്രതി ഇരുപതിലധികം പെട്ടി ഓട്ടോറിക്ഷകളാണ് പകലിലും, രാത്രിയിലുമായി ചരക്കുകള്‍ ചെക്‌പോസ്റ്റിനുമുന്നിലൂടെ കടക്കുന്നത്. പച്ചക്കറി, പാല്‍, തീറ്റപുല്ല് എന്നിവ കടത്തുന്ന വാഹനങ്ങളാണെന്നു രജിസ്റ്റര്‍ ചെയ്താണ് ഇത്തരത്തിലുള്ള കടത്ത് അതിര്‍ത്തികളില്‍ നടക്കുന്നത്.
ചെക്ക്‌പോസ്റ്റുകള്‍ക്കു പുറമെ പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധനക്കെത്തുന്നത് വിവരമറിയിക്കാനായി പൈലറ്റുമാരും അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.
ഏതുവാഹനങ്ങള്‍ അതിര്‍ത്തികടന്നാലും പരിശോധിക്കണമെന്ന് എക്‌സൈസ്, വാണിജ്യ നികുതി വകുപ്പുകള്‍ക്ക് കര്‍ശനമായി നിര്‍ദേശം സര്‍ക്കാര്‍ നല്‍കാറുണ്ടെങ്കിലും മീനാക്ഷിപുരത്തും ഗോപാലപുരത്തും ഇതൊന്നും നടപ്പിലാകാറില്ല.
ചെക്‌പോസ്റ്റുകള്‍ക്കു പുറത്തുള്ള ലോട്ടറി വില്‍പനക്കാര്‍ മുതല്‍ ഓണ്‍ലൈന്‍ ക്ലിയറന്‍സ് കേന്ദ്രത്തില്‍ തമ്പടിക്കുന്നവര്‍ വരെ ഏജന്റുകളായി പ്രവര്‍ത്തിക്കുന്നതോടെ ആരും കുടുങ്ങാത്ത തരത്തിലാണ് നികുതിവെട്ടിപ്പും ലഹരിപദാര്‍ഥങ്ങളുടെ വില്‍പനയും സജീവമായി നടത്തുന്നത്.
ബസുകളുടെ സീറ്റിനടിയില്‍ ഇലക്ട്രോണിക് ഉപകരണങ്ങളും റേഷനരിയും ലഹരി പാദാര്‍ഥങ്ങളും കടത്തുന്നതിനെതിരേ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ നടപടിയെടുത്തിരുന്നു. ഇതോടെ കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്കും പരിശോധിക്കേണ്ടതായി വന്നെങ്കിലും ബസുകാരുടെ പ്രതിഷേധമുണ്ടായെന്നപേരില്‍ ബസുകളിലെ പരിശോധനയും നിര്‍ത്തിവെച്ചിരിക്കുകയാണ്.
ചെക്‌പോസ്റ്റുകളില്‍ സി.സി.ടി.വി സ്ഥാപിക്കണമെന്ന് മീനാക്ഷിപുരം, കൊഴിഞ്ഞാമ്പാറ, ചിറ്റൂര്‍ എന്നിവിടങ്ങളിലെ പൊലിസ് പലതവണകളിലായി സര്‍ക്കാറിനോട് ആവശ്യപെടാറുണ്ടെങ്കിലും ഇവയൊന്നും പരിഗണിക്കുവാന്‍ വകുപ്പുകളിലെ മുതിര്‍ന്നഉദ്യോഗസ്ഥരും മുന്നോട്ടുവരാറില്ലെന്ന പരാതി നിലനില്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."