HOME
DETAILS

ഇടമഴ പെയ്തിട്ടും ജലക്ഷാമത്തിന് പരിഹാരമായില്ലെന്ന് കര്‍ഷകര്‍

  
backup
December 15 2016 | 08:12 AM

%e0%b4%87%e0%b4%9f%e0%b4%ae%e0%b4%b4-%e0%b4%aa%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%9c%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%ae

കോട്ടായി: കഴിഞ്ഞ രണ്ടു ദിവസം മഴ പെയ്തുവെങ്കിലും വീണ്ടും മഴ വിട്ടുനിന്നത് ജില്ലയിലെ കര്‍ഷകരെ ആശങ്കയിലാക്കി. കൊടും വരള്‍ച്ചയില്‍ കര്‍ഷകരുടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചു കൊണ്ടിരിക്കുകയാണ്. പ്രധാന കാരണം ജല ദൗര്‍ലഭ്യത തന്നെയാണ്. കഴിഞ്ഞ പത്തുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ മഴയാണ് ഇത്തവണ ജില്ലയില്‍ ലഭിച്ചതെന്നിരിക്കെ ഡാമുകളിലൊന്നും വെള്ളമില്ല. ഡാമുകളിലെ വെള്ളത്തെ ആശ്രയിച്ചു മാത്രം കൃഷിയിറക്കുന്ന കര്‍ഷകര്‍ക്ക് ഇത്തവണ കൃഷിയെ രക്ഷിച്ചെടുക്കുകയെന്നത് ശ്രമകരമാണ്.
തുലാവര്‍ഷം ചതിച്ചതോടെ കര്‍ഷകരുടെ പ്രതീക്ഷ അസ്തമിച്ചു. ഇനി വൃശ്ചികമാസത്തില്‍ ലഭിക്കുന്ന ഇടമഴയിലാണ് പ്രതീക്ഷ. എന്നാല്‍ അത് എത്രത്തോളമെന്ന് കണ്ടറിയണം. കാലാവസ്ഥയുടെ വ്യതിയാനം കാണുമ്പോള്‍ ഇടമഴ ലഭിക്കില്ലെന്ന് പഴമക്കാര്‍ ഉറപ്പിക്കുന്ന മലമ്പുഴ ഉള്‍പ്പെടെ ജില്ലയിലെ മുഴുവന്‍ ഡാമുകളിലേയും വെള്ളം ഇത്തവണ കുടിവെള്ളത്തിന് കരുതി വയ്ക്കണമെന്നാണ് സംയുക്ത യോഗം തീരുമാനിച്ചിരിക്കുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ വരള്‍ച്ച രൂക്ഷമാകുന്നതോടെ കുടിവെള്ളവും കിട്ടാക്കനിയാകു മെന്നാണ് കരുതുന്നത്.
ഇതിനാല്‍ ഡാമുകളിലെ വെള്ളം കുടിവെള്ള വിതരണത്തിന് നീക്കിവയ്ക്കുകയാണ്. മലമ്പുഴയില്‍ നിന്ന് അഞ്ചുമുതല്‍ കൃഷിക്ക് വെള്ളം തുറന്നു വിട്ടിട്ടുണ്ട്, 29 ദിവസത്തേക്ക് മാത്രമാണ് തുറക്കുക. എന്നാല്‍ ഇത് മതിയാകില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
സാധാരണ ഗതിയില്‍ 70 മുതല്‍ 90 ദിവസത്തേക്ക് വെള്ളം തുറന്നുവിടുന്ന മലമ്പുഴയില്‍ ഇത്തവണ വെള്ളം പതിവിലും കുറവാണ്. വേനല്‍ രൂക്ഷമാകുന്നതോടെ ഭാരതപ്പുഴ വറ്റിവരളും. ഈ സാഹചര്യത്തില്‍ ഭാരതപ്പുഴയിലേക്കും വെള്ളം തുറക്കണം. ഇതിനുവേണ്ടി കരുതി വെക്കുകയാണ് മലമ്പുഴയിലെ വെള്ളം.
റെയില്‍വേ നഗരിയായ ഷൊര്‍ണൂരില്‍ ട്രെയിനുകള്‍ക്ക് വെള്ളം നിറയ്ക്കുന്നത് ഭാരതപ്പുഴയിലെ പമ്പ് ഹൗസില്‍ നിന്നാണ്. മാത്രമല്ല, ഭാരതപ്പുഴയുടെ തീരത്തുള്ള 15ഓളം പഞ്ചായത്ത് രണ്ട് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലേക്കും കുടിവെള്ളം പമ്പ് ചെയ്യുന്നത് ഭാരതപ്പുഴയില്‍ നിന്നാണ്. ജില്ലയില്‍ ഒന്നാംവിള നെല്‍കൃഷിയും പ്രതിസന്ധിയിലായിരുന്നു. ഇപ്പോള്‍ രണ്ടാം വിളയും വെള്ളമില്ലാതെ നശിക്കുമെന്ന ആശങ്ക കര്‍ഷകരെ കൂടുതല്‍ വിഷമിപ്പിക്കുന്നു.
ഒന്നാം വിള നെല്ല് സപ്ലൈകോക്ക് നല്‍കിയ കര്‍ഷകര്‍ക്ക് സംഭരണവില നല്‍കി തുടങ്ങിയെങ്കിലും അത് ബാങ്ക് നിരോധനം വന്നതോടെ തുക പിന്‍വലിക്കാനാകാതെ ദുരിതത്തിലുമായി. കടം വാങ്ങിയും മറ്റും ഒന്നാം വിളയിറക്കിയ കര്‍ഷകര്‍ക്ക് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ ദുരിതത്തിലുമായി. ചെന്നൈ തീരത്തെത്തിയ കാറ്റിന്റെ ഫലമായി കോയമ്പത്തൂരിലും പാലക്കാട്ടും രണ്ടു ദിവസം മഴ പെയ്യുകയുണ്ടായി.
വരും ദിവസങ്ങളില്‍ വേനല്‍മഴയെ കാത്തിരിക്കുകയാണ് കര്‍ഷകര്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് വയസുകാരനെ കൂടെയിരുത്തി 14 കാരൻ കാർ നിരത്തിലിറക്കി; മാതാപിതാക്കൾക്കെതിരെ കേസ്

Kerala
  •  14 days ago
No Image

ചാംപ്യന്‍സ് ട്രോഫി വേദിയില്‍ അനിശ്ചിതത്വം തുടരുന്നു; ഇന്ന് ചേര്‍ന്ന ഐസിസി യോഗത്തില്‍ തീരുമാനമായില്ല

Cricket
  •  14 days ago
No Image

ദുബൈയിൽ പാർക്കിങ് നിരക്കിൽ വർധന; പൊതുസ്‌ഥലങ്ങളിൽ നാല് ദിർഹം, പ്രീമിയം ആറ് ദിർഹം, പുതിയ നിരക്ക് മാർച്ച് അവസാനത്തോടെ പ്രാബല്യത്തിൽ

uae
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; അബൂദബി ന​ഗരത്തിൽ വാഹന നിരോധനം

uae
  •  14 days ago
No Image

കോഴിക്കോട്ടെ ലോഡ്ജില്‍ യുവതിയുടെ മരണം; പ്രതി കസ്റ്റഡിയില്‍, പിടികൂടിയത് ചെന്നൈയില്‍ നിന്ന് 

Kerala
  •  14 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഡിങ് ലിറനെ സമനിലയില്‍ കുരുക്കി ഗുകേഷ്

Others
  •  14 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡിസംബര്‍ 1 മുതല്‍ ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കും  

Kerala
  •  14 days ago
No Image

'ദ ഹിന്ദു' പത്രത്തിലെ മലപ്പുറം പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ കേസെടുക്കണമെന്ന ഹരജി തള്ളി

Kerala
  •  14 days ago
No Image

ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മരണം; സഹപാഠി അറസ്റ്റില്‍

Kerala
  •  14 days ago
No Image

ശ്രീനിവാസന്‍ വധക്കേസ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി

Kerala
  •  14 days ago