സുസ്ഥിര വികസന ലക്ഷ്യം: കിലയില്‍ ത്രിദിന ദേശീയ എഴുത്തുശാല
തൃശൂര്‍: സുസ്ഥിര വികസനം ലക്ഷ്യമിട്ട് കേന്ദ്ര പഞ്ചായത്ത്‌രാജ് മന്ത്രാലയവും കിലയും യു.എന്‍.ഡി.പിയും ചേര്‍ന്നു സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ ദേശീയ എഴുത്തുശാല (റൈറ്റ് ഷോപ്പ്) നാളെ രാവിലെ 10 നു കിലയില്‍ ആരംഭിക്കും.
വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പഞ്ചായത്തുകളുടെ പങ്കിനെക്കുറിച്ചാണ് എഴുത്തുശാല. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പഞ്ചായത്ത്-ഗ്രാമവികസനവകുപ്പു ഉദ്യോഗസ്ഥരും സംസ്ഥാനങ്ങളിലെ ഗ്രാമവികസന ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കല്‍റ്റികളുമാണ് എഴുത്തുശാലയില്‍ പങ്കെടുക്കുക. ഗ്രാമപഞ്ചായത്ത് വികസന പദ്ധതി സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം കിലയില്‍ നടന്ന എഴുത്തുശാലയുടെ തുടര്‍ച്ചയാണിത്.
കേരളത്തിലെ പങ്കാളിത്ത ആസൂത്രണത്തിന്റെ മാതൃകകള്‍ ഇതരസംസ്ഥാനങ്ങള്‍ക്കു അനുയോജ്യമായ രീതിയില്‍ കരടു ആസൂത്രണരേഖ കഴിഞ്ഞ എഴുത്തുശാല തയാറാക്കിയിരുന്നു. അതേതുടര്‍ന്ന് ഗ്രാമവികസന പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കു കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം നേതൃത്വം നല്‍കിവരികയാണ്.
ഈ പ്രവര്‍ത്തനത്തില്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്ന തരത്തില്‍ കില ടൂള്‍ കിറ്റ് തയാറാക്കിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ക്കു വിധേയമായി വിവിധ സംസ്ഥാനങ്ങളുടെ കരടു മാര്‍ഗരേഖ രൂപകല്‍പ്പന ചെയ്യുകയാണ് ഈ എഴുത്തുശാലയുടെ ദൗത്യം.
യു.എന്‍.ഡി.പി കണ്‍ട്രി ചെയര്‍മാന്‍ ജാക്കോ സില്ലിയെര്‍, സംസ്ഥാന ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്, കേന്ദ്ര പഞ്ചായത്ത് മന്ത്രാലയം ജോ. സെക്രട്ടറി ഡോ. ബി.കെ.ശര്‍മ്മ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."