ജില്ലാ ക്ഷീര കര്‍ഷക സംഗമവും കന്നുകാലി പ്രദര്‍ശനവും
തൃശൂര്‍: ക്ഷീരവികസന വകുപ്പ് സംഘടിപ്പിക്കുന്ന ജില്ലാ ക്ഷീര കര്‍ഷക സംഗമം 16നും 17നും മേലൂര്‍ സെന്റ് ജോസഫ് പള്ളി പാരീഷ് ഹാളില്‍ നടക്കുമെന്ന് സ്വാഗതസംഘം കമ്മിറ്റി ചെയര്‍മാന്‍ പി.എ ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാളെ രാവിലെ എട്ടിന് ക്ഷീര കാര്‍ഷികകന്നുകാലി പ്രദര്‍ശനത്തോടെ പരിപാടികള്‍ക്കു തുടക്കമാകും. കറവപ്പശു, കിടാരി, കന്നുകുട്ടി, എരുമ, നാടന്‍പശു എന്നിങ്ങനെ വിവിധ വിഭാഗത്തില്‍പെട്ട ഉരുക്കള്‍ പ്രദര്‍ശനത്തിലുണ്ടാകും. വിവിധ ഡയറി കമ്പനികളുടെ ഉപകരണങ്ങള്‍, ഉല്‍പന്നങ്ങള്‍, പരമ്പരാഗത കാര്‍ഷിക ഉപകരണങ്ങള്‍, തീറ്റപ്പുല്‍ വിളകള്‍, പാലുല്‍പന്നങ്ങള്‍ എന്നിവയും ഉണ്ടാകും. 1500 കിലോഗ്രാം തൂക്കംവരുന്ന 'ജയിന്റ് ഹീ ബഫല്ലോ', ഒട്ടകം, കുതിര എന്നിവയാണ് മറ്റു ആകര്‍ഷകങ്ങള്‍.
പശുറാണിയായി തിരഞ്ഞെടുക്കപ്പെടുന്ന ഉരുവിന്റെ ഉടമയ്ക്കും മികച്ച കര്‍ഷകന്‍, മികച്ച വനിത കര്‍ഷക, പട്ടികജാതി കര്‍ഷകന്‍ എന്നിവര്‍ക്കും ഓരോ പവന്‍ സ്വര്‍ണംവീതവും 16 ബ്ലോക്കുകളിലെയും മികച്ച കര്‍ഷകര്‍ക്ക് ഒരു ഗ്രാം സ്വര്‍ണവും സമ്മാനം നല്‍കും. തുടര്‍ന്നു നടക്കുന്ന സെമിനാര്‍ സമ്മേളനം ബി.ഡി ദേവസി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വിവിധ വിഭാഗം കര്‍ഷകരെ ചടങ്ങില്‍ ആദരിക്കും. 11ന് വിവിധ വിഷയങ്ങളില്‍ ക്ഷീര കര്‍ഷക സെമിനാര്‍ ആരംഭിക്കും. ഡയറി ക്വിസ്, കലാപരിപാടികള്‍ എന്നിവയും നടക്കും. 17ന് രാവിലെ 8.30ന് അവാര്‍ഡുജേതാക്കളായ കര്‍ഷകരുമൊത്തുള്ള മുഖാമുഖം പരിപാടി.
10ന് വനംമൃഗസംരക്ഷണം, ക്ഷീരവികസനം വകുപ്പുമന്ത്രി കെ. രാജു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. എം.പിമാരായ ഇന്നസെന്റ്, സി.എന്‍ ജയദേവന്‍ എന്നിവര്‍ മുഖ്യാതിഥിയാകും. കര്‍ഷകര്‍ക്കുള്ള അവാര്‍ഡ് സമര്‍പ്പണം എം.എല്‍.എമാര്‍ നിര്‍വഹിക്കും. മൂന്നിന് ക്ഷീരസംഗമവേദിയില്‍നിന്നും മേലൂര്‍ ക്ഷീരസംഘത്തിലേക്ക് ഘോഷയാത്ര ആരംഭിക്കും. തുടര്‍ന്ന്, മേലൂര്‍ ക്ഷീരസംഘത്തിന്റെ കെട്ടിടോദ്ഘാടനവും സമാപന സമ്മേളനവും മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വഹിക്കും. പി.കെ. ബിജു എം.പി മുഖ്യതിഥിയാകും. വൈകീട്ട് കലാസാംസ്‌കാരിക വിരുന്നോടെ സംഗമം അവസാനിക്കും.
ക്ഷീര വികസനവകുപ്പ് ഡപ്യൂട്ടി ഡയറക്്ടര്‍ മിനി രവീന്ദ്രദാസ്, അസി. ഡയറക്്ടര്‍ കെ എം ഷൈജി, ക്ഷീര കര്‍ഷകസംഗമം വൈസ് ചെയര്‍മാന്‍ വി.ഡി തോമസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."