കതിര്‍വന്ന നെല്ല് മഴയില്‍ ഒടിഞ്ഞു വീണു
പുന്നയൂര്‍ക്കുളം: അപ്രതീക്ഷിത മഴയില്‍ കുട്ടാടന്‍ പാടത്ത് കതിര്‍ വന്ന നെല്ല് ഒടിഞ്ഞു വീണു. പനന്തറ ആല്‍ത്തറ റോഡില്‍ കുട്ടാടന്‍ പാടത്താണ് ഒരേക്കറോളം ഭാഗത്തെ നെല്ല് വീണത്. കൊയ്ത്തിനു ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് സംഭവം. മേഖലയില്‍ പലയിടത്തായി നെല്ല് വീണത് കര്‍ഷകരെ കണ്ണീരിലാക്കുകയാണ്. കടിക്കാട് കാഞ്ഞങ്ങാട്ട് പ്രിജീഷിന്റെ ഉടമസ്ഥതയിലുള്ള കൃഷിക്കാണ് കൂടുതല്‍ നഷ്ടം സംഭവിച്ചിട്ടുള്ളത്. ഒരാഴ്ച്ച മുമ്പും ഇവിടെ നെല്‍ച്ചെടി വീണിരുന്നു.ചെടി വീണതിനാല്‍ ഇനി യന്ത്രം ഉപോഗിച്ച് കൊയ്യാന്‍ കഴിയാത്ത സാഹചര്യമാണ്. അതിനാല്‍ കൊയ്ത്തിനു കൂലി ഇനത്തില്‍ വലിയ തുക ചെലവാകുമെന്നും കര്‍ഷകര്‍ പറഞ്ഞു. താരതമ്യേന ഭാരക്കുടുതലുള്ള കുറുവ ഇനത്തിലുള്ള വിത്താണ് ഇവിടെ ഇറക്കിയിരുന്നത്. സമീപത്ത് ഇത്തരത്തില്‍പ്പെടാത്ത വിത്തുമിട്ടിട്ടുണ്ട്. ആ ഭാഗങ്ങലിലെ ചെടിക്ക് നാശമുണ്ടായിട്ടില്ല. പാടത്ത് കുറച്ച് ദിവസമായി ആവശ്യത്തിനു വെള്ളം ലഭിച്ചിരുന്നില്ല.
വെള്ളം കുറവായതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കുറച്ച് ഭാഗം നെല്‍ചെടി വീണിരുന്നു. വെള്ളം അടിച്ചിരുന്ന കുളത്തിലും വെള്ളം കുറഞ്ഞതോടെ എല്ലാ ഭാഗത്തേക്കും ഒരുമിച്ച് അടിക്കാന്‍ കഴിഞ്ഞിരുന്നില്ല. പാടത്ത് വെള്ളം നിറഞ്ഞാല്‍ നെല്ല് ചീയുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."