കല്ല്യാശേരിയില്‍ സിവില്‍ സര്‍വിസ് അക്കാദമി ഒരുങ്ങി
കണ്ണൂര്‍: സംസ്ഥാന തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ സര്‍വിസ് അക്കാദമിയുടെ ഉത്തരമലബാറിലെ ആദ്യ കേന്ദ്രമായി ജില്ലാ പഞ്ചായത്തിനു കീഴിലുള്ള കല്യാശ്ശേരി സെന്റര്‍ ഫോര്‍ എക്സലന്‍സ് മാറുന്നു.
അക്കാദമിയുടെ ഉദ്ഘാടനം 17ന് ഉച്ചയ്ക്ക് രണ്ടിന് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വഹിക്കും.
ടാലന്റ് ഡെവലപ്മെന്റ്, സിവില്‍ സര്‍വിസ് ഫൗണ്ടേഷന് കോഴ്സുകള്‍ ജനുവരിയോടെ ആരംഭിക്കും. താമസിയാതെ സിവില്‍ സര്‍വിസ് പ്രിലിമിനറി കോഴ്സും തുടങ്ങും. വെര്‍ച്വല്‍ ക്ലാസ് റൂമും ലൈബ്രറിയും എം.എല്‍.എ ഫണ്ടുപയോഗിച്ച് അടുത്ത വര്‍ഷത്തോടെ യാഥാര്‍ഥ്യമാക്കും.
8,9,10 ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള ടാലന്റ് ഡവലപ്മെന്റ് കോഴ്സും പ്ലസ് ടു ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികള്‍ക്കും ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള സിവില്‍ സര്‍വിസ് ഫൗണ്ടേഷന് കോഴ്സും അടുത്ത ജനുവരിയോടെ ആരംഭിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന കോഴ്സുകളില്‍ 280 പേര്‍ക്ക് പ്രവേശനം ലഭിക്കും. പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്കായി 51ശതമാനം സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ ടി.വി രാജേഷ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കെ.പി ജയബാലന്‍, വി.കെ സുരേഷ് ബാബു, പി.പി ഷാജിര്‍, രാജന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."