താവത്ത് കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ച് നിലം നികത്തല്‍
പഴയങ്ങാടി: താവത്ത് ഏക്കര്‍ കണക്കിനു പ്രദേശത്ത് കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ച് ചതുപ്പു നിലം നികത്തുന്നു.
അപൂര്‍വ ഇനം കണ്ടലുകളായ ഭ്രാന്ത കണ്ടല്‍, ചക്കരക്കണ്ടല്‍ തുടങ്ങി പത്തു വ്യത്യസ്ത ഇനം കണ്ടലുകളും ശ്വസന വേരുകളുള്ള ഉപ്പട്ട മരവും നശിപ്പിച്ചവയിലുണ്ട്. നിലവില്‍ ഒരേക്കറോളം നിലം ഇതിനകം നികത്തി ഇവിടെ കെട്ടിടവും പണിതിട്ടുണ്ട്. അമ്പതു വര്‍ഷം പഴക്കമുള്ള ഉപ്പട്ടി മരങ്ങള്‍ ഉള്‍പ്പെടെ വെട്ടിനശിപ്പിക്കപ്പെട്ട നിലയിലാണ്.
ചെറുകുന്ന് പഞ്ചായത്തിലെ താവം പ്രദേശത്താണ് കണ്ടല്‍ മരങ്ങള്‍ നശിപ്പിക്കുന്നത്. പഴയങ്ങാടി പാലത്തിനു സമീപം പ്ലൈവുഡ് ഫാക്ടറിക്കു പിറകുവശത്താണ് ഭൂമാഫിയകള്‍ പിടിമുറുക്കിയിരിക്കുന്നത്.
മാഫിയകള്‍ക്കെതിരേ അധികൃതര്‍ കൈമലര്‍ത്തുകയാണെന്ന് സ്ഥലം സന്ദര്‍ശിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ ഭാസ്‌കരന്‍ വെള്ളൂര്‍ പറഞ്ഞു.
നികത്തിയ പ്രദേശം പൂര്‍വസ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് മന്ത്രിക്കും ബന്ധപ്പെട്ടവര്‍ക്കും പരാതി നല്‍കുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."