രാജിവയ്ക്കാന്‍ തോന്നുന്നു; പാര്‍ലമെന്റ് സ്തംഭനത്തില്‍ അസ്വസ്ഥനായി അദ്വാനി
ന്യൂഡല്‍ഹി:തുടര്‍ച്ചയായ പാര്‍ലമെന്റ് സ്തംഭനത്തില്‍ വീണ്ടും നിരാശയറിയിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍കെ അദ്വാനി. എംപി സ്ഥാനം രാജിവയ്ക്കാന്‍ തോന്നിപ്പിക്കുന്ന തരത്തില്‍ നിരാശാജനകമാണ് ലോകസഭ സ്തംഭനമെന്നും അദ്വാനി പറഞ്ഞു.
പ്രതിപക്ഷവുമായി സംസാരിച്ച് ലോക്‌സഭയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനോട് അദ്വാനി ആവശ്യപ്പെട്ടു.
തൃണമുല്‍ കോണ്‍ഗ്രസ് എംപി ഇദ്രിസ് അലിയാണ് അദ്വാനി ഇത്തരത്തില്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. രാജിവെക്കാന്‍ തോന്നുന്നുവെന്നും വാജ്‌പേയ് ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹവും സഭയിലെ കാര്യങ്ങളില്‍ ഇപ്പോള്‍ അസ്വസ്ഥതപ്പെടുമായിരുന്നുവെന്നും അദ്വാനി പറഞ്ഞതായി ഇദ്രിസ് അലി വ്യക്തമാക്കി.
നടപ്പ് സമ്മേളനം അവസാനിക്കുന്നതിന് മുമ്പ് ഒരു ദിവസമെങ്കിലും സഭാ പൂര്‍ണ രീതിയില്‍ നടക്കണമെന്നും അദ്വാനി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."