HOME
DETAILS
MAL
ലാവ്ലിന്: ജനുവരി നാലു മുതല്‍ 12 വരെ ഹൈക്കോടതി വാദം കേള്‍ക്കും
backup
December 15 2016 | 09:12 AM
കൊച്ചി: എസ്.എന്‍.സി ലാവ്ലിന് കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്ക്കോടതി ഉത്തരവിനെതിരേ സി.ബി.ഐ നല്കിയ റിവിഷന്‍ ഹരജി ഹൈക്കോടതി വാദം കേള്‍ക്കാന്‍ മാറ്റി.
അടുത്ത വര്‍ഷം ജനുവരി നാലു മുതല്‍ 12 വരെ കേസില്‍ കോടതി വാദം കേള്‍ക്കും.
ലാവ്ലിന് ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ള ഏഴുപേരെ വെറുതെ വിട്ട സിബിഐ പ്രത്യേക കോടതി വിധിക്കെതിരേ സിബിഐ ഹൈക്കോടതിയില്‍ റിവിഷന്‍ ഹരജി നല്‍കുകയായിരുന്നു.
വാദം കേള്‍ക്കാന്‍ കൂടുതല്‍ ദിവസം വേണമെന്ന് സിബിഐയും പ്രതികളുടെ അഭിഭാഷകനും ആവശ്യപ്പെട്ടിരുന്നു.
പ്രതികള്‍ക്കെതിരെ കുറ്റപത്രത്തില്‍ നിരവധി തെളിവുകളും രേഖകളും ഉണ്ടെന്നും ഇതു ശരിയായി വിലയിരുത്താതെയാണ് കീഴ്ക്കോടതി പ്രതികളെ വിട്ടയച്ചതെന്നും സിബിഐ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."