മകളുടെ വിവാഹത്തിന് 90 വീടുകള്‍ പാവങ്ങള്‍ക്ക് നിർമിച്ചു നല്‍കി വ്യവസായിയുടെ മാതൃക
മഹാരാഷ്ട്രയില്‍ വ്യവസായി മകളുടെ കല്യാണം ആഘോഷിച്ചത് കോടികള്‍ ചിലവാക്കിതന്നെയാണ്. എന്നാല്‍ അത് പാവപ്പെട്ടവനെ സഹായിച്ചുകൊണ്ടാണെന്നു മാത്രം. വിവാഹത്തിന് ആര്‍ഭാടങ്ങളെല്ലാം ഒഴിവാക്കി പകരം ആ തുകയ്ക്ക് 90 പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുകയാണ് ഈ കുടുംബം ചെയ്തത്. മഹാരാഷ്ട്രയിലെ ഔറംഗാബാദ് സ്വദേശിയായ അജയ് മുനോട്ട് ആണ് മകള്‍ ശ്രേയയുടെ വിവാഹദിനത്തില്‍ മറ്റുള്ളവര്‍ക്ക് മാതൃകയായത്.
1.5 കോടി രൂപയാണ് 90 വീടുകള്‍ നിര്‍മിക്കാനായി വ്യവസായിയായ അജയ് മുനോട്ട് ചെലവാക്കിയത്. ഒറ്റ മുറിയുള്ള ഈ വീടുകളില്‍ താമസിക്കാനായി ആളുകളെ തിരഞ്ഞെടുത്തത് മൂന്ന് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. പാവപ്പെട്ടവരേയും വീടില്ലാത്തവരേയും തെരുവിലും ചേരികളിലും കഴിയുന്നവരേയും കണ്ടെത്തി അവര്‍ക്കായി വീട് നല്‍കി.
40 ഓളം പേര്‍ക്കാണ് ഇപ്പോള്‍ വീട് നല്‍കിയിട്ടുള്ളത്. കൂടുതല്‍ പേര്‍ വൈകാതെ എത്തുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."