നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് ഏറ്റ്മുട്ടലില്‍ തന്നെയെന്ന് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് ഏറ്റ്മുട്ടലില്‍ തന്നെയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
വെടിവെച്ചത് സി.പി.എമ്മുകാരനാണെങ്കിലും പൊലിസ് തിരിച്ച് വെടിവെക്കുമെന്നും കോടിയേരി പറഞ്ഞു. മാവോയിസ്റ്റിനെ ആശയപരമായി നേരിടണമെന്ന് ചിലര്‍ പറയുന്നു.
സി.പി.എമ്മിന് മാവോയിസ്റ്റിനെ നേരിടാന്‍ ആശയമുണ്ടെന്നും കോടിയേരി പറഞ്ഞു. ബുന്ദി ജീവികളെ തെറ്റിദ്ധരിപ്പിച്ച് സി.പിഎമ്മിനെതിരെ തിരിച്ച് വിട്ട് പാർട്ടിയെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനെ അസ്ഥിരപെടുത്താനാണ് മാവോയിസ്റ്റുകളുടെ ലക്ഷ്യമെന്നും കോടിയേരി ആരോപിച്ചു.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മാവോയിസ്റ്റ് വേട്ടയെ വ്യാജ ഏറ്റുമുട്ടലാണെന്നും മാവോയിസ്റ്റുകളെ ആശയപരമായാണ് നേരിടേണ്ടെതെന്നും പ്രതികരിച്ചിരുന്നു. അതിനെതിരെയുള്ള പ്രതികരണമാണ് കോടിയേരി ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."