ഹൈവേകളിലെ ബാറുകള്‍ പൂട്ടണമെന്നത് ചരിത്രവിധിയെന്ന് വി.എം സുധീരന്
തിരുവനന്തപുരം: ഹൈവേകളിലെ ബാറുകള്‍ പൂട്ടണമെന്നത് ചരിത്രവിധിയെന്ന് കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്.
യുഡിഎഫിന്റെ മദ്യനയം തകര്‍ക്കാനുള്ള ഇടത് സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്നും വി എം സുധീരന്
ദേശീയ,സംസ്ഥാന പാതകളിലുള്ള മദ്യശാലകള്‍ ഏപ്രില്‍ ഒന്നുമുതല്‍ അടച്ചുപൂട്ടണമെന്നാണ് സുപ്രിംകോടതി ഉത്തരവിട്ടിരിക്കുന്നത്. നിലവില്‍ ലൈസന്‍സ് ഉള്ള മദ്യശാലകള്‍ക്ക് 2017 മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാം. ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ഡിവിഷന് ബഞ്ചിന്റേതാണ് ഉത്തരവ്.
ദേശിയ പാതക്ക് 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ വേണ്ടെന്നാണ് സുപ്രിംകോടതി ഉത്തരവ്. ഇതോടൊപ്പം 500 മീറ്റര്‍ പരിധിക്ക് അപ്പുറത്ത് മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന പരസ്യ ബോര്‍ഡുകളോ സൂചനകളോ ദേശീയസംസ്ഥാന പാതകളില്‍ സ്ഥാപിക്കാനും പാടില്ല. ഉത്തരവ് നടപ്പിലാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."