കേരളാ യൂനിവേഴ്‌സിറ്റി അറിയിപ്പുകള്‍- 16-12-2016
ബി.ആര്‍ക് പരീക്ഷ
2017 ജനുവരിയില്‍ തുടങ്ങുന്ന കമ്പയിന്‍ഡ് ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ആര്‍ക് (ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി - 2013 സ്‌കീം), മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക് (റഗുലര്‍, സപ്ലിമെന്ററി - 2013 സ്‌കീം) പരീക്ഷകള്‍ക്ക് പിഴകൂടാതെ ഡിസംബര്‍ 19 (50 രൂപ പിഴയോടെ ഡിസംബര്‍ 21, 250 രൂപ പിഴയോടെ ഡിസംബര്‍ 24) വരെ ഫീസ് അടയ്ക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ .
ബി.എ ഇംഗ്ലീഷ് വൈവ
ഡിസംബര്‍ ആറിന് നടത്താനിരു ബി.എ ഇംഗ്ലീഷ് (ആന്വല്‍ സ്‌കീം - സപ്ലിമെന്ററി) പരീക്ഷയുടെ വൈവ ഡിസംബര്‍ 19-ന് നടത്തും. പരീക്ഷാകേന്ദ്രങ്ങള്‍ക്കും സമയത്തിനും മാറ്റമില്ല.
പി.ജി (സി.എസ്.എസ്) പരീക്ഷ
2017 ജനുവരി നാലിന് തുടങ്ങുന്ന ഒന്നാം സെമസ്റ്റര്‍ പി.ജി (സി.എസ്.എസ് - 2016-18) പരീക്ഷയ്ക്ക് പിഴകൂടാതെ ഡിസംബര്‍ 23 (50 രൂപ പിഴയോടെ ഡിസംബര്‍ 26, 250 രൂപ പിഴയോടെ ഡിസംബര്‍ 27) വരെ ഫീസ് അടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
എം.ടെക് പരീക്ഷ :
തീയതിയില്‍ മാറ്റം
ഡിസംബറില്‍ നടത്തു രണ്ടാം സെമസ്റ്റര്‍ എം.ടെക് (2013 സ്‌കീം - ഫുള്‍ടൈം & പാര്‍ട്ട'് ടൈം - സപ്ലിമെന്ററി), നാലാം സെമസ്റ്റര്‍ എം.ടെക് (പാര്‍ട്ട'് ടൈം - റഗുലര്‍ & സപ്ലിമെന്ററി) പരീക്ഷകളുടെ 2017 ജനുവരി ആറ്, 19 തീയതികളിലെ ഷെഡ്യൂളില്‍ മാറ്റമുണ്ട്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
എം.ബി.എ പരീക്ഷ
കേരള സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2017 ജനുവരി 23-ന് തുടങ്ങുന്ന മൂന്നാം സെമസ്റ്റര്‍ എം.ബി.എ പരീക്ഷയ്ക്ക് പിഴകൂടാതെ ഡിസംബര്‍ 26 (50 രൂപ പിഴയോടെ ഡിസംബര്‍ 28, 250 രൂപ പിഴയോടെ ഡിസംബര്‍ 31) വരെ അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."