മന്ത്രിസഭാ തീരുമാനം വിവരാവകാശ നിയമപ്രകാരം നല്‍കുന്നതില്‍ അപാകതയില്ലെന്ന് കമ്മിഷന്‍
കൊച്ചി: ജനാധിപത്യ സംവിധാനത്തില്‍ ഭരണകാര്യങ്ങള്‍ പൊതുജനമറിയേണ്ടത് അനിവാര്യമാണെന്നും ആ നിലയ്ക്ക് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന ഉത്തരവില്‍ അപാകതയില്ലെന്നും സംസ്ഥാന വിവരാവകാശ കമ്മിഷന്‍. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷനറുടെ ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് കമ്മിഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
വിവരാവകാശ നിയമത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളുന്ന കമ്മിഷന്റെ ഉത്തരവ് നിയമവിരുദ്ധമോ സ്വേച്ഛാപരമോ അല്ലെന്നും വിവരാവകാശ കമ്മിഷന്‍ സെക്രട്ടറി എന്‍. വിജയകുമാര്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു.
അധികാരികളില്‍ സുതാര്യത, ഉത്തരവാദിത്വ ബോധം തുടങ്ങിയവ ഉറപ്പാക്കുകയെന്ന ലക്ഷ്യം കൂടി വിവരാവകാശ നിയമത്തിനുണ്ടെന്നും ഇതനുസരിച്ചുള്ള മുഖ്യ വിവരാവകാശ കമ്മിഷണറുടെ ഉത്തരവ് റദ്ദാക്കരുതെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."