ക്രിസ്മസ് അവധിക്കാലത്ത് പ്രത്യേക ട്രെയിനുകള്‍
തിരുവനന്തപുരം: ക്രിസ്മസ് അവധിക്കാലത്തെ തിരക്കു കണക്കിലെടുത്ത് കൊല്ലം- ചെന്നൈ എഗ്‌മോര്‍, കൊല്ലം- ഹൈദരാബാദ് റൂട്ടുകളിലും കോട്ടയം, തിരുവനന്തപുരം വഴി മധുര- ഹൈദരാബാദ് റൂട്ടിലും പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.
കൊല്ലം- ചെന്നൈ എഗ്‌മോര്‍ പ്രത്യേക ട്രെയിന്‍ (06046) ഡിസംബര്‍ 25ന് രാത്രി 9.20ന് കൊല്ലത്തു നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12.40ന് ചെന്നൈ എഗ്‌മോറിലെത്തും. ഈ വണ്ടിക്ക് കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട്, പോത്തനൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോളാര്‍പേട്ട, ആര്‍ക്കോണം, കാട്പാടി, പെരമ്പൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. ഹൈദരാബാദ്- കൊല്ലം പ്രത്യേക ട്രെയിന്‍ ( 07109) ഇന്ന് ഉച്ചയ്ക്ക് 3.55ന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 11.15ന് കൊല്ലത്തെത്തും.
തിരിച്ച് ( 07110) 18ന് പുലര്‍ച്ചെ 2.15ന് കൊല്ലത്തു നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.30ന് ഹൈദരാബാദിലെത്തും. ഈ ട്രെയിനുകള്‍ക്ക് സെക്കന്തരാബാദ്, മൗല അലി, ജന്‍ഗാവ്, കാസിപ്പേട്ട്, വാറങ്കല്‍, മഹുവാബാദ്, ദോര്‍ണക്കല്‍, ഖമ്മം, മാദിര, വിജയവാഡ, തെനാലി, നിദുബ്രോലു, ബാപട്ര, ചിരാല, ഓംഗോള്‍, കവാലി, നെല്ലൂര്‍, ഗുണ്ടൂര്‍, വെങ്കട്ടഗിരി, ശ്രീകളഹസ്തി, റെനിഗുണ്ട, തിരുട്ടാനി, കാട്പാടി, ജോളാര്‍പേട്ട, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
മധുര- ഹൈദരാബാദ് പ്രത്യേക ട്രെയിന്‍ (06069) ഇന്ന് വൈകുന്നേരം 5.50ന് മധുരയില്‍ നിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ 10.30ന് ഹൈദരാബാദിലെത്തും.
തിരിച്ച് (06070) ഡിസംബര്‍ 26ന് ഉച്ചതിരിഞ്ഞ് 3.55ന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട് 28ന് രാവിലെ 8.45ന് മധുരയിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."