HOME
DETAILS

സന്നദ് സ്വീകരിക്കാനെത്തിയവരില്‍ അധ്യാപകരും ജീവനക്കാരും

  
backup
May 22 2016 | 19:05 PM

9286-2

കൊച്ചി :  കേരളാ ബാര്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച നവാഗതരായ അഭിഭാഷകരുടെ സന്നദ് ദാന ചടങ്ങില്‍ ബിരുദം സ്വീകരിക്കാനെത്തിയവരില്‍ അധ്യാപകരും ജീവനക്കാരും .
സ്വീകര്‍ത്താക്കളില്‍ അധികവും യുവാക്കളായിരുന്നെങ്കിലും വേറിട്ട കാഴ്ചകളായിരുന്നു എല്‍.ഐ.സിയില്‍നിന്നും സ്വയം വിരമിച്ച് നിയമ പഠനം പൂര്‍ത്തിയാക്കിയ തിരുവന്തപുരം സ്വദേശിയായ രാജശേഖരന്‍ നായരും മലബാര്‍ കൃസ്ത്യന്‍ കോളജ് മുന്‍ പ്രിന്‍സിപ്പള്‍ മേരി ഗ്ലാഡിയും.
സര്‍വീസില്‍ തുടരാന്‍ അഞ്ചുവര്‍ഷം ബാക്കിനില്‍ക്കെയാണ് രാജശേഖരന്‍ നായര്‍ സ്വയം വിരമിച്ച് അഭിഭാഷകനാകാന്‍ തയ്യറായത്.
സേവനമേഖലയില്‍ പ്രവര്‍ത്തിച്ചതിനാല്‍ നിയമത്തിന്റെ കുരുക്കില്‍പ്പെട്ട് ഒടുവില്‍ നീതിലഭിക്കാതെ പോയ അനേകം കേസുകളെ കുറിച്ച് തനിക്ക് നേരിട്ടറിവുണ്ട്. പണത്തിന്റെയും സ്വാധീനത്തിന്റെയും പേരില്‍ സാധാരണക്കാരന് നിയമത്തിന്റെ ഏഴയലത്തുപ്പോലും എത്താന്‍ കഴിയാത്ത സാഹചര്യമാണ് ഇന്നുളളത്.
 പ്രത്യേകിച്ചും വാഹനാപകടങ്ങളില്‍പ്പെട്ട് കഷ്ടത അനുഭവിക്കുന്ന അനേകര്‍ ചികില്‍സപ്പോലും നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. വര്‍ഷങ്ങള്‍ നീളുന്ന വിചാരണക്കൊടുവില്‍ നാമമാത്ര നഷ്ടപരിഹാരത്തില്‍ ഒതുങ്ങി കേസുകള്‍ ഒത്തുതീര്‍പ്പിലെത്തുകയും ചെയ്യുന്നുണ്ട്. ഇതിന് അറുതി വരുത്തേണ്ടതുണ്ട്. തങ്ങള്‍ നിയമബിരുദം നേടിയത് സാധാരണക്കാരന്റെ ആശങ്കയ്ക്ക് അല്പമെങ്കിലും വിരാമം കുറിക്കാനാണ്. ഇത് വരുനാളുകളില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കും. പതിറ്റാണ്ടുകളുടെ അധ്യാപകവൃത്തിക്കുശേഷമാണ് മേരി ഗ്ലാഡിയും നിയമ ബിരുദം സ്വീകരിക്കാനെത്തിയത്.
ഈ അധ്യാപികയുടെ ദൗത്യവും സാധാരണക്കാരന് നിയമം സഹായം ചെയ്യലാണ്. പണത്തിന്റെ അഭാവത്തില്‍ നിയമം സാധാരണക്കാര്‍ക്ക് നിഷേധിക്കപ്പെടരുതെന്ന് ഈ അധ്യാപികയും ആഗ്രഹിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-09-11-2024

PSC/UPSC
  •  a month ago
No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago