സി.പി.എം നേതാവ് സക്കീര്‍ ഹുസൈന് ജാമ്യം
കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ സി.പി.എം കളമശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന് ഹൈക്കോടതി സോപാധിക ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള്‍ജാമ്യവുമാണ് പ്രധാന വ്യവസ്ഥ. കൂടാതെ അടുത്ത ആറാഴ്ചത്തേക്ക് പാലാരിവട്ടം പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുത്, തെളിവു നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, ബുധനാഴ്ചകളില്‍ രാവിലെ സെന്‍ട്രല്‍ സി.ഐ മുന്‍പാകെ ഹാജരാകണം എന്നീ വ്യവസ്ഥകളും ജാമ്യത്തിലുള്പ്പെടുത്തിയിട്ടുണ്ട്.
യുവ വ്യവസായി ജൂബി പൗലോസിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചുവെന്നാണ് സക്കീര്‍ ഹുസൈനെതിരെയുള്ള കേസ്.
ഡയറിഫാം മേഖലയില്‍ വ്യവസായിയായ ഷീല തോമസുമായുള്ള സിവില്‍ കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് കറുകപ്പള്ളി സന്തോഷ്, ഫൈസല്‍ എന്നിവര്‍ ചേര്‍ന്ന് പാലാരിവട്ടത്തു നിന്ന് ജൂബിയെ തട്ടിക്കൊണ്ടുപോയി പാര്‍ട്ടിയുടെ കളമശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍ തടഞ്ഞുവെച്ചുവെന്നും ഇവിടെ വച്ച് സക്കീര്‍ ഹുസൈന് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.
ജൂബി പൗലോസിന്റെ പരാതിയില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ സക്കീര്‍ ഹുസൈന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഹൈക്കോടതി അനുവദിച്ചില്ല. തുടര്‍ന്ന് നവംബര്‍ 17 ന് സക്കീര്‍ പൊലിസില്‍ കീഴടങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."