HOME
DETAILS
MAL
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ മാണി വിഭാഗം ഒറ്റയ്ക്ക് മത്സരിക്കും
backup
December 15 2016 | 19:12 PM
പാലാ: തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ ജനുവരി നാലിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള വാര്‍ഡുകളില്‍ ഒറ്റയ്ക്കു മത്സരിക്കാന്‍ പ്രാദേശിക ഘടകങ്ങള്‍ക്ക് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കി.
പതിനഞ്ച് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് . യു.ഡി.എഫ്. മുന്നണി കേരളാ കോണ്‍ഗ്രസ് വിട്ടെങ്കിലും തദ്ദേശഭരണത്തിനായി ഉണ്ടാക്കിയ കരാറുകള്‍ പാലിക്കാനാണ് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."