HOME
DETAILS

വൈജ്ഞാനിക മണ്ഡലത്തിലെ സാത്വിക വിശുദ്ധി അസ്തമിച്ചു

  
backup
December 15 2016 | 19:12 PM

%e0%b4%b5%e0%b5%88%e0%b4%9c%e0%b5%8d%e0%b4%9e%e0%b4%be%e0%b4%a8%e0%b4%bf%e0%b4%95-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b4%be

ജ്ഞാനത്തിന്റെ ആഴംകൊണ്ടും വ്യതിരിക്തമായ നിലപാടുകള്‍കൊണ്ടും ജീവിതത്തെ പ്രാര്‍ഥനാ നിര്‍ഭരമാക്കിയ സാത്വിക വിശുദ്ധിയായിരുന്നു കഴിഞ്ഞദിവസം മരണപ്പെട്ട സമസ്തയുടെ പത്താമത്തെ പ്രസിഡന്റ് കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാര്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അമരക്കാരനായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും സാധാരണ അധ്യാപകനായി തന്റെ പ്രിയപ്പെട്ട അധ്യാപനരംഗത്ത് അദ്ദേഹം പണ്ഡിത ജ്യോതിസ്സായി തിളങ്ങി. 1962-63 ല്‍ പട്ടിക്കാട് ജാമിഅ നൂരിയയില്‍നിന്നു പ്രഥമ സനദ് സമ്മേളനത്തില്‍ ആദ്യമായി സനദ് സ്വീകരിക്കാനുള്ള സൗഭാഗ്യം അദ്ദേഹത്തിന് കരഗതമായി. ജാമിഅയില്‍നിന്നു ബിരുദമെടുത്ത് ജാമിഅയില്‍ തന്നെ മരണം വരെ അധ്യാപനരംഗത്ത് തുടര്‍ന്ന പണ്ഡിതരത്‌നമായിരുന്നു എ.പി മുഹമ്മദ് മുസ്‌ലിയാര്‍.

മരണം വന്നു വിളിക്കും വരെ അദ്ദേഹം ജാമിഅയില്‍ വൈസ് പ്രിന്‍സിപ്പലായി മതാധ്യാപനസപര്യയില്‍ മുഴുകി. ജീവിത പാതയില്‍ ആദര്‍ശം അണയാതിരിയായി അന്ത്യം വരെ കെടാതെ അദ്ദേഹം സൂക്ഷിച്ചു. കൃത്യസമയത്ത് കൃത്യമായി ജോലിക്കെത്തി പ്രതിബദ്ധതയുള്ള മുദര്‍രിസായി തന്റെ വിദ്യാര്‍ഥികളെ അദ്ദേഹം അഭിസംബോധന ചെയ്തു. ജന്മനാട്ടില്‍ ഏറ്റവും അംഗീകാരം നേടിയെടുത്ത ആത്മജ്ഞാനിയായിരുന്നു അദ്ദേഹം. മദ്‌റസാ പാഠപുസ്തകങ്ങളുടെ മേല്‍നോട്ടത്തിനായി പലപ്പോഴും അദ്ദേഹത്തിന്റെ മുന്‍പില്‍ ഗ്രന്ഥങ്ങള്‍ സമര്‍പ്പിക്കപ്പെട്ടു. തീക്ഷ്ണമായ അന്വേഷണത്തിലൂടെ ചെറിയ അക്ഷര പിശകുകള്‍ പോലും തിരുത്തിക്കൊടുക്കാന്‍ അദ്ദേഹം ജാഗരൂകനായി. ജീവിതാന്ത്യം വരെ പ്രതിയോഗികളോ ശത്രുക്കളോ അദ്ദേഹത്തിനുണ്ടായിരുന്നില്ല. മിത്രങ്ങളെ മാത്രം സമ്പാദിച്ച 'സുകൃതങ്ങളുടെ നിറവ്'അതായിരുന്നു കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാര്‍. അദ്ദേഹത്തിന്റെ അഗാധമായ പാണ്ഡിത്യത്തെ തൊട്ടറിഞ്ഞവര്‍ 'മുഹഖിഖുല്‍ ഉലമാ'യെന്ന്അദ്ദേഹത്തെ വിശേഷിപ്പിച്ചു.

കര്‍മശാസ്ത്രത്തിന്റെ ആഴങ്ങളില്‍ ജ്ഞാനത്തിന്റെ മുത്തുകള്‍ വാരിയെടുത്ത് അദ്ദേഹം സമുദായത്തിന് സമര്‍പ്പിച്ചു. കേരളത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഒട്ടുമിക്ക മത കലാലയങ്ങളുടെയും സാരഥികളുടെ അധ്യാപകനാകുവാന്‍ പരമകാരുണികന്‍ അദ്ദേഹത്തെ തുണച്ചു. ലോകരക്ഷിതാവായ അല്ലാഹുവിന്റെ നിയോഗമാണ് താന്‍ സമസ്തയുടെ പ്രസിഡന്റാകാന്‍ കാരണമെന്ന് അതിനപ്പുറം തനിക്കെന്തു യോഗ്യതയാണുള്ളതെന്നും വിനയത്തിന്റെ പ്രതീകമായ അദ്ദേഹം പലപ്പോഴും പറയാറുണ്ടായിരുന്നു.

അധികാരവും സ്ഥാനമാനങ്ങളും അല്ലാഹുവിന്റെ പ്രീതിക്കുമുമ്പില്‍ സമര്‍പ്പിക്കുന്നതിനപ്പുറം ഒരു മുസ്‌ലിമിന് മറ്റൊന്നും ചിന്തിക്കാനാവില്ലെന്ന് അദ്ദേഹം ഉദ്‌ഘോഷിച്ചു. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുമായി സ്‌നേഹാര്‍ദ്രമായ ബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. തങ്ങളുടെ താല്‍പര്യം കണ്ടറിഞ്ഞു ഉപരിപഠനത്തിന് ബാഖിയാത്തിലേക്ക് പോകാതെ ജാമിഅയില്‍ തന്നെ തന്റെ ഉപരിപഠനം പൂര്‍ത്തിയാക്കി. 1971 ല്‍ ജാമിഅയില്‍ അധ്യാപകനായി അദ്ദേഹത്തെ നിയോഗിച്ചതും ബാഫഖി തങ്ങളായിരുന്നു. തുടര്‍ന്ന്, നിരവധി പള്ളികളില്‍ ദര്‍സ് അധ്യാപനത്തിലൂടെ ജീവിതത്തിന്റെ താളം അദ്ദേഹം കണ്ടെത്തി. നിരവധി ശിഷ്യഗണങ്ങള്‍ക്ക് ജ്ഞാനം പകര്‍ന്നുനല്‍കാന്‍ അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ സാധിച്ചുവെന്നതായിരുന്നു എ.പി ഉസ്താദ് തന്റെ ജീവിത സാഫല്യമായി കണ്ടത്.

കേരള മുസ്‌ലിംകളുടെ ആത്മീയ സാന്നിധ്യമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കിതാബോതി കൊടുക്കുവാനും ഈ പണ്ഡിത പ്രതിഭയ്ക്കു കഴിഞ്ഞു. മരണം വരെ ജാമിഅയുടെ ജീവനാഡിയായിരുന്നു എ.പി ഉസ്താദ്. വ്യാജ ത്വരീഖത്തുകള്‍ക്കും വ്യാജ ആത്മീയതകള്‍ക്കുമെതിരേ അന്ത്യംവരെ അദ്ദേഹം ആഞ്ഞടിച്ചു.

സദസ്സുകളില്‍ ആര്‍ദ്ര സാന്നിധ്യമായിരുന്ന, ധ്വനി സാന്ദ്രമായ വാക്കുകള്‍ മാത്രം ഉച്ചരിച്ച ആ മഹാപണ്ഡിതന്‍ ഇനിയില്ല. ആയിരക്കണക്കിന് ശിഷ്യര്‍ക്ക് സാത്വിക പ്രകാശം ചൊരിഞ്ഞ തേജസ് മാഞ്ഞുകഴിഞ്ഞു. പരമകാരുണികനും ലോകാലോകങ്ങളുടെ സ്രഷ്ടാവുമായ അല്ലാഹു അദ്ദേഹത്തിന്റെ പദവി ഉയര്‍ത്തട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലുലു ഓഹരി പൊതുജനങ്ങളിലേയ്ക്ക്; ഐ.പി.ഒ പ്രാഥമിക ഓഹരി വില്‍പന നടപടികള്‍ക്ക് തുടക്കമായി

uae
  •  2 months ago
No Image

'ഞാന്‍ കലൈഞ്ജറുടെ പേരമകന്‍, ഒരിക്കലും മാപ്പ് പറയില്ല'സനാതന ധര്‍മ വിവാദത്തില്‍ നിലപാട് ആവര്‍ത്തിച്ച് ഉദയനിധി

National
  •  2 months ago
No Image

ഭാര്യയുടെ പ്രസവവും കുഞ്ഞിന്റെ പൊക്കിള്‍ കൊടി മുറിക്കുന്നതും ചിത്രീകരിച്ച് ചാനലില്‍; തമിഴ് യുട്യൂബര്‍ നിയമക്കുരുക്കില്‍

National
  •  2 months ago
No Image

സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും; മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റി

Kerala
  •  2 months ago
No Image

ഇസ്‌റാഈലിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം; മുന്നറിയിപ്പ് സൈറണ്‍, തെല്‍ അവീവില്‍ അടിയന്തരാവസ്ഥ

International
  •  2 months ago
No Image

കോണ്‍ഗ്രസിന് പുതിയ തലവേദനയായി ഷാനിബ്; പാലക്കാട് സ്വതന്ത്രനായി മത്സരിക്കും

Kerala
  •  2 months ago
No Image

മുംബൈ ഭീകരാക്രമണം: തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറും 

International
  •  2 months ago
No Image

യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കളക്ടര്‍, നവീനുമായി ഉണ്ടായിരുന്നത് നല്ലബന്ധം

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലിസിന് കൈമാറി

Kerala
  •  2 months ago
No Image

' നിങ്ങളില്‍ ഞങ്ങള്‍ ഭഗത് സിങ്ങിനെ കാണുന്നു'അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിക്ക് നിയമസഭാ സീറ്റ് വാഗ്ദാനം 

National
  •  2 months ago