അഭിഭാഷകവൃത്തിക്കാവശ്യം വിദഗ്ധ പരിശീലനത്തിലൂടെ നേടിയ കഴിവുകള്‍: ജസ്റ്റീസ് പി.ബി സുരേഷ് കുമാര്‍
കൊച്ചി: അഭിഭാഷകവൃത്തിക്ക് വിദഗ്ധ പരിശീലനത്തിലൂടെ നേടിയ കഴിവുകളാണാവശ്യമെന്ന് ജസ്റ്റീസ് പി.ബി സുരേഷ് കുമാര്‍. മറിച്ച് ക്ലാസ് മുറികള്‍ക്കുള്ളില്‍ പഠിച്ച നിയമങ്ങളുടെ പ്രയോഗമല്ല നടത്തേണ്ടകേരളാ ബാര്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച നവാഗതരായ അഭിഭാഷകരുടെ സന്നദ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ വിശുദ്ധമായ ഒരു ജോലിയാണ് അഭിഭാഷകരുടേത്. ആയിരക്കണക്കിന് ആളുകള്‍ സമൂഹത്തിനു വേണ്ടി എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് ചിന്തിക്കുന്ന സാഹചര്യത്തില്‍ ഓരോ അഭിഭാഷകനും ദിവസവും സമൂഹത്തെ സേവിക്കുകയാണ്. ഈ ജോലിയുടെ വിജയം ഓരോ വ്യക്തിയേയും ബന്ധപ്പെട്ടാണിരിക്കുന്നത്. ജോലി ചെയ്ത് തുടങ്ങുന്ന ആദ്യ ഘട്ടങ്ങളില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാലും വിഷമിക്കുകയല്ല, നിങ്ങള്‍ക്കുള്ള അവസരം വന്നുചേരുമെന്ന് തിരിച്ചറിയുകയാണ് വേണ്ടതെന്നും അദ്ദേഹം സന്നദ് സ്വീകരിച്ച അഭിഭാഷകര്‍ക്ക് നിര്‍ദേശം നല്‍കി.
കേരളാ ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജോസഫ് ജോണ്‍ അധ്യക്ഷനായിരുന്നു. ഏറ്റവും ഗൗരവത്തോടെ സമീപിക്കേണ്ട മേഖലയാണിതെന്നും ജഡ്ജിക്കുള്ള അതേ ഉത്തരവാദിത്വം ഓരോ അഭിഭാഷകര്‍ക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ സൂക്ഷ്മമായി നിയമജ്ഞരെ വീക്ഷിക്കുന്നുണ്ട്.
അഭിഭാഷകര്‍ എല്ലായ്‌പ്പോഴും ഒരു വിദ്യാര്‍ഥികൂടെയാണെന്നും തുടര്‍ പഠനം ഏറ്റവും അത്യാവശ്യമാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ഏറ്റവും അധികം സ്വാതന്ത്ര്യം നല്‍കുന്ന ഒരു ജോലി കൂടെയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജോസഫ് ജോണ്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് പി.ബി സുരേഷ് കുമാര്‍ സര്‍ട്ടിഫിക്കേറ്റുകള്‍ വിതരണം ചെയ്തു. 124 അഭിഭാഷകരാണ് ഇന്നലെ ചടങ്ങില്‍ എന്‍ റോള്‍ ചെയ്തത്. കേരളാ ബാര്‍ കൗണ്‍സില്‍ എന്‍ റോള്‍മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ എന്‍ അനില്‍ കുമാര്‍ സ്വാഗതവും, ബാര്‍ കൗണ്‍സില്‍ അംഗം സി എസ് അജിതന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."