ഇന്ത്യ നിലകൊള്ളുന്നത് ചരിത്ര തമസ്കരണത്തിന്റെ പുതിയ കാലത്ത്: ഡോ. ആര്‍സു
കോഴിക്കോട്: ചരിത്രം ചവറ്റുകൊട്ടയാണെന്നു ചിന്തിക്കുന്ന തമസ്കരണത്തിന്റെ പുതിയ കാലത്താണ് നമ്മുടെ രാജ്യമെന്ന് ഡോ. ആര്‍സു അഭിപ്രായപ്പെട്ടു.
കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂനിയന്‍ (കെ.ജി.ഒ.യു)ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്് നളന്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ദേശത്തിന്റെ പോരാളികള്‍ ദേശീയതയുടെയും എന്ന ദേശീയ നേതാക്കളുടെ അപൂര്‍വ്വ ചിത്രപ്രദര്‍ശനവും പൂര്‍വകാല നേതാക്കളെ ആദരിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാവി രൂപപ്പെടുത്തുന്നതിനു ഭൂതകാലത്തിന്റെ ചിന്തകളെയും യാഥാര്‍ഥ്യങ്ങളെയും ഉള്‍ക്കൊള്ളണം. ചരിത്രത്തെയും ചരിത്രനായകന്മാരെയും തമസ്കരിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. ദേശീയതയെ തകര്‍ക്കുന്ന രാഷ്ട്രീയ ശക്തികള്‍ രാഷ്ട്രത്തിന്റെ തലപ്പത്ത് എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഇന്ത്യയുടെ സംസ്കാരത്തെ ശവസംസ്കാരമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ ഫാസിസ്റ്റ് ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കെ.ജി.ഒ.യു ജില്ലാ പ്രസിഡന്റ് വി.കെ ജോസഫ് അധ്യക്ഷനായി. എന്‍.ജി.ഒ അസോസിയേഷന് മുന്‍സംസ്ഥാന പ്രസിഡന്റ് കോട്ടാത്തല മോഹനന് മുഖ്യപ്രഭാഷണം നടത്തി. പി. ബീന, വി. അബ്ദുറസാഖ്, കെ.പി ബാബു, പി.എം അബ്ദുറഹ്മാന്, സിനിമാ നടന് ബാബുസ്വാമി, ബി. വേണുഗോപാല്‍, വിദ്യാബാലകൃഷ്ണന്, നിജേഷ് അരവിന്ദ്, എ. ഷാഹുല്‍ ഹമീദ്, ഇ. മൊയ്തീന് കോയ, എം.എം വിജയകുമാര്‍, സാജിദ് അഹ്്മദ് ഏക്കാട്ടൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."