റേഷന്‍ മുന്‍ഗണനാലിസ്റ്റില്‍ വ്യാപകക്രമക്കേട്: നാലുസെന്റ് കോളനിയിലെ വയോധികയ്ക്ക് സര്‍ക്കാര്‍ ജോലിയെന്ന് അധികൃതര്‍
മാവൂര്‍: റേഷന്‍ ഗുണഭോക്താക്കളുടെ മുന്‍ഗണനാലിസ്റ്റ് പ്രസിദ്ധീകരിച്ചതില്‍ വ്യാപകക്രമക്കേട്.
വിധവാ പെന്‍ഷന്‍ ഗുണഭോക്താവുകൂടിയായ നാലുസെന്റ് കേളനിയിലെ വയോധികയ്ക്ക് സര്‍ക്കാര്‍ജോലിയെന്ന് പറഞ്ഞ് മുന്‍ഗണനാലിസ്റ്റില്‍ നിന്ന് പുറത്താക്കി. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് എട്ടാംവാര്‍ഡ് പ്ലാക്കൂട്ടത്തില്‍ മാളികത്തടം നാലുസെന്റ് കോളനിയിലെ മേരിയ്ക്കാണ് ഈ ദുര്‍ഗതി. നിലവില്‍ ബി.പി.എല്‍-എ.എ.വൈ ഗുണഭോക്താവായ ഇവര്‍ നേരത്തെ പ്രസിദ്ധീകരിച്ച കരട് ലിസ്റ്റില്‍ സര്‍ക്കാര്‍ ജീവനക്കാരിയാണെന്ന് പറഞ്ഞ് മുന്‍ഗണനാ ലിസ്റ്റില്‍ നിന്ന് പുറത്തായിരുന്നു. ഇതിലെ അപാകതകള്‍ ചൂണ്ടികാണിച്ച് ആദ്യം ഹിയറിംഗ ്‌സെന്ററിലും പിന്നെ ഗ്രാമപഞ്ചായത്ത്്
അധികൃതര്‍ക്കും പരാതിനല്‍കി. സര്‍ക്കാര്‍ജോലിക്കാരിയെന്ന് രേഖപ്പെടുത്തിയെന്ന് ലിസ്റ്റില്‍ വന്ന സാഹചര്യത്തില്‍ സിവില്‍സപ്ലൈസ് അധികൃതര്‍ക്കാണ് പരാതി നല്‍കേണ്ടതെന്ന് പറഞ്ഞ് ഇവരെ സിവില്‍സപ്ലൈസ് ഓഫിസിലേക്കു പറഞ്ഞു വിട്ടു. അവിടെനിന്ന് ഗ്രാമപഞ്ചായത്തിലേക്കുതന്നെ തിരിച്ചു പറഞ്ഞയച്ചു.
ഗ്രാമപഞ്ചായത്ത് അധികാരികള്‍ പ്രത്യേക പരിഗണനയോടെ പരാതി വാങ്ങിവച്ചെങ്കിലും കഴിഞ്ഞദിവസം വന്ന അന്തിമലിസ്റ്റിലും ഇവരുടെ പേരില്ല. ജില്ലാകലക്ടര്‍ക്ക് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."