തൊഴിലുറപ്പ് തൊഴിലാളികള്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് നടത്തി
പേരാമ്പ്ര : തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം 600 രൂപയാക്കുക, തൊഴിലാളികള്‍ക്ക് ഉത്സവബത്ത, ഇ.എസ്.ഐ, പി.എഫ് എന്നിവ അനുവദിക്കുക, തൊഴില്‍ സമയം കാലത്ത് 9 മുതല്‍ 4 വരെയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ .ആര്‍ .ഇ .ജി വര്‍ക്കേഴ്‌സ് യൂനിയന്‍ (എ.ഐ.ടി.യു.സി) പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ജില്ലാ സെക്രട്ടറി പി . സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശശി കിഴക്കന്‍ പേരാമ്പ്ര അധ്യക്ഷനായി. സി പി .ഐ .ജില്ലാ എക്‌സിക്യുട്ടീവ് മെമ്പര്‍ കെ.കെ.ബാലന്‍, എന്‍ കുഞ്ഞികൃഷ്ണന്‍, ഇ .സി ശാന്ത, ടി .കെ കൃഷ്ണന്‍, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ , സരോജിനി ആലക്കാട്ട്, എന്‍ .കെ രാധാകൃഷ്ണന്‍, കെ .എം ജാനകി, ഇ .പി ഭാസ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു. എ .എം സുധ, കെ എം .രാധ, ബിന്ദു ആവള, കെ അജിത, എസ് .കവിത, ശ്രീജ നൊച്ചാട്, ഷിജി കന്നാട്ടി, ഗീത കല്‍പത്തൂര്‍, കെ.കെ നാരായണി എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."