ബിവറേജ് ഔട്ട്ലറ്റിന് മുന്നിലെ സമരം; സര്‍ക്കാര്‍ ഇടപെടണം
മാനന്തവാടി: വള്ളിയൂര്‍ക്കാവ് റോഡിലെ ബിവറേജ് ഔട്ട്ലറ്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് 11 മാസമായി ആദിവാസി സ്ത്രീകള്‍ നടത്തുന്ന സമരം കണ്ടില്ലെന്ന നടിക്കരുതെന്നും സര്‍ക്കാര്‍ ഇടപെടണമെന്നും കെ.സി.ബി.സി മദ്യവിരുദ്ധ സമിതി മാനന്തവാടി രൂപത ആവശ്യപ്പെട്ടു.
കേവലം വിദേശ മദ്യശാലയുടെ മുന്നിലെ സമരം എന്നതിലുപരി ഒരു വംശത്തിന്റെ നിലനില്‍പ്പിന് വേണ്ടിയുള്ള സമരമാണ് മാനന്തവാടിയില്‍ നടക്കുന്നത്. ജില്ലയില്‍ ആദിവാസികളുടെ നിലനില്‍പ്പിനെ മദ്യം ദോഷകരമായി ബാധിക്കുന്നുണ്ട്. ആദിവാസി സ്ത്രീകളുടെ സഹനസമരത്തോട് കാണിക്കുന്ന നിഷേധാത്മക നിലപാട് സര്‍ക്കാര്‍ തിരുത്തണം. ആദിവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മുന്തിയ പരിഗണന നല്കുന്ന സര്‍ക്കാര്‍ സമര സമിതിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. കെ.സി.ബി.സി ഡയറക്ടര്‍ ഫാ. സണ്ണി മഠത്തില്‍ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കല്‍ അധ്യക്ഷനായി. എന്‍.യു ടോമി, ബേബി പേടപ്പാട്ട്, പി.എ ജെയിംസ്, വി.ഡി രാജു, ജോയി പരിയാരത്ത്, സിസ്റ്റര്‍ ജോവിറ്റ, സിസ്റ്റര്‍ മരിയ, സിസ്റ്റര്‍ മരീന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."