പീഡനവിമുക്ത പഞ്ചായത്ത്: ബോധവല്‍ക്കരണം നടത്തി
തരിയോട്: പീഡനവിമുക്തപഞ്ചായത്ത് എന്ന ലക്ഷ്യവുമാക്കി തരിയോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ബോധവത്കരണം നടത്തി. വിദ്യാലയത്തിന്റെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് 'തിരിച്ചറിവിന്റെ വഴികള്‍' എന്ന വിഷയത്തില്‍ ബോധവത്കരണം സംഘടിപ്പിച്ചത്. ആത്മവിശ്വാസം വളര്‍ത്തുന്നതിനും വിവേകപൂര്‍വം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനും കുട്ടികളെ പ്രാപ്തരാക്കേണ്ട ആവശ്യകത രക്ഷിതാക്കളെ ബോധ്യപ്പെടുത്താന്‍ പരിപാടിയിലൂടെ കഴിഞ്ഞുവെന്ന് സംഘാടകര്‍ പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി മുസ്തഫ അധ്യക്ഷനായി. പ്രധാനാധ്യാപിക ജ്യോതിബായ്, പ്രിന്‍സിപ്പല്‍ പി.കെ വാസു, മദര്‍ പി.ടി.എ പ്രസിഡന്റ് പ്രിയ ബാബു, പൂര്‍വവിദ്യാര്‍ഥി സംഘടന പ്രസിഡന്റ് ഷമീം പാറക്കണ്ടി, സി.ഡി.എസ് പ്രസിഡന്റ് ഗീത ഉണ്ണി, കെ.വി രാജേന്ദ്രന് സംസാരിച്ചു. സൗമ്യേന്ദ്രന് കണ്ണംവെള്ളി ക്ലാസ് നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."