കരിപ്പൂര്‍: സര്‍വേക്കെത്തിയ താലൂക്ക് ഉദ്യോഗസ്ഥ സംഘത്തെ പ്രദേശവാസികള്‍ തടഞ്ഞു
കൊïോട്ടി:കരിപ്പൂര്‍ വിമാനത്താവള അതോറിറ്റിയുടെ ആവശ്യാര്‍ഥം സ്ഥലസര്‍വേക്കെത്തിയ താലൂക്ക് ഉദ്യോഗസ്ഥ സംഘത്തെ സ്ഥലമേറ്റെടുപ്പാണെന്ന ധാരണയില്‍ പ്രദേശവാസികള്‍ തടഞ്ഞു. കൊïോട്ടി താലൂക്ക് സര്‍വേയറുടെ നേതൃത്വത്തിലെത്തിയ സംഘത്തെയാണ് ഇന്നലെ നാട്ടൂകാര്‍ തടഞ്ഞത്. വിമാനത്താവളത്തിന്റെ അതിര്‍ത്തി നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വേ സംഘം ഇന്നലെ എത്തുമെന്ന് സൂചിപ്പിച്ച് പരിസരവാസികള്‍ക്ക് നേരത്തെ തന്നെ അറിയിപ്പ് നല്‍കിയിരുന്നു. ടെര്‍മിനലിന് മുന്‍വശത്ത മതിലിനോട് ചേര്‍ന്ന് വീടുള്ളവര്‍ക്കാണ് താലൂക്ക് സര്‍വേയര്‍ അറിയിപ്പ് നല്‍കിയത്.സര്‍വേ നടത്തുന്നതിനായി എത്തുമെന്നും കുറ്റിക്കാടുകള്‍ വെട്ടിത്തെളിക്കണമെന്നുമായിരുന്നു അറിയിപ്പിലുïായിരുന്നത്. ഇതനുസരിച്ച് രാവിലെ പത്തരയോടെ സ്ഥലത്തെത്തിയ സര്‍വേ സംഘത്തെ നാട്ടുകാര്‍ ഭൂമി ഏറ്റെടുക്കലാണെന്ന ധാരണയില്‍ തടയുകയായിരുന്നു.സ്ഥലത്തെത്തിയ നാട്ടുകാരും വിമാനത്താവള ഡയറക്ടറും തമ്മില്‍ പ്രശ്‌നത്തില്‍ വാക്കേറ്റവുമുïായി.ജനരോഷത്തെ തുടര്‍ന്ന് പിന്നീട് സംഘം മടങ്ങി.
വിമാനത്താവളത്തിന്റെ അതിര്‍ത്തി നിര്‍ണയിക്കുന്നതിനാണെന്ന വിവരം ഉദ്യോഗസ്ഥര്‍ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മുന്‍പ് പലതവണയും മറ്റ് പേരുകളില്‍ സര്‍വേക്കായി ഉദ്യോഗസ്ഥര്‍ എത്തിയ അനുഭവമുള്ളതില്‍ ഭയന്നാണ് പ്രതിഷേധവുമായി നാട്ടുകാര്‍ സംഘത്തെ തടയാന്‍ രംഗത്തത്തെിയത്.
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് വര്‍ഷങ്ങളായി വേലി തകര്‍ന്നു കിടക്കുകയാണെന്നും ഇത് പുനസ്ഥാപിക്കുന്നതിന് മുന്‍പായി അതിര്‍ത്തി നിര്‍ണയിക്കുന്നതിനാണ് സര്‍വേ സംഘത്തെ സമീപിച്ചതെന്ന് വിമാനത്താവള ഡയറക്ടര്‍ കെ. ജനാര്‍ദ്ദനന്‍ പറഞ്ഞു. വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ഇതിന് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
അനിഷ്ട സംഭവങ്ങളൊഴിവാക്കാനാണ് സര്‍വേ സംഘത്തെ തടഞ്ഞതെന്ന് നഗരസഭാ കൗണ്‍സിലര്‍ ചുക്കാന്‍ ബിച്ചു പറഞ്ഞു. വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികളാകെ ആശങ്കയിലാണ്. ഈ സമയത്ത് സര്‍വേ നടത്തുന്നത് അനിഷ്ട സംഭവങ്ങള്‍ക്കിടയാക്കും. നഗരസഭാ അധ്യക്ഷനും ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്യാന്‍ വിമാനത്താവള അധികൃതര്‍ തയാറാവണം. അവര്‍ ജനങ്ങളെ ബോധ്യപ്പെടുത്തിയ ശേഷം സര്‍വേ നടത്തിയാല്‍ മതിയെന്ന് ആവശ്യപ്പെടുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭയെ വിഷയം നേരത്തെ അറിയിച്ചിരുന്നെങ്കില്‍ അതിനുളള സഹായങ്ങള്‍ ഏര്‍പ്പെടുത്തുമായിരുന്നെന്നും ബിച്ചു പറഞ്ഞു. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ കേസ് നല്‍കാന്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ റവന്യു സംഘത്തോട് നിര്‍ദേശം നല്‍കിയതും ജനത്തെ രോഷാകുലരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."