പട്ടിന്റെ വിസ്മയ ചരിത്രപ്രദര്‍ശനമൊരുക്കി സീനത്ത് കൊക്കൂണ്‍ സില്‍ക്ക് ഷോ തുടങ്ങി
കോട്ടക്കല്‍: പട്ടിന്റെ പൂര്‍ണ ചരിത്രമൊരുക്കി കോട്ടക്കല്‍ സീനത്ത് സില്‍ക്‌സ് ആന്‍ഡ് സാരീസില്‍ കൊക്കൂണ്‍ സില്‍ക് ഷോക്ക് തുടക്കം. പ്രശസ്ത ചിത്രകാരി മാരിയത്ത് ഉദ്ഘാടനം ചെയ്തതോടെയാണ് ഒരു മാസത്തോളം നീïുനില്‍ക്കുന്ന എക്‌സിബിഷന് തുടക്കം കുറിച്ചത്. പട്ടിന്റെ കïുപിടുത്തം മുതല്‍ പട്ടു വസ്ത്രങ്ങളാകുന്നത് വരെയുള്ള ചരിത്രങ്ങളും വിവിധ നിര്‍മാണ ഘട്ടങ്ങളും 'സില്‍ക്ക് സ്റ്റോറി' എന്ന പേരില്‍ എക്‌സിബിഷനെ ശ്രദ്ധേയമാക്കുന്നുï്. ലോകത്തിലെ ഏറ്റവും വലിയ കൊക്കൂണ്‍, സ്വയം തിളങ്ങുന്ന ലൈറ്റിനിങ് സാരി, സ്വര്‍ണനൂലുകൊï് നെയ്‌തെടുത്ത സ്വര്‍ണ പട്ടുസാരി എന്നിവ ഉപഭോക്താക്കളെ ആകര്‍ഷിപ്പിക്കുന്നു. കേന്ദ്ര ഗവണ്‍മെന്റിന്റെ സില്‍ക്ക് മാര്‍ക്കുമായി സഹകരിച്ച് നടത്തുന്ന മെഗാ ഷോ ഉപഭോക്താക്കളില്‍ പട്ടിന്റെ പരിശുദ്ധിയേയും പട്ടിന്റെ നിര്‍മാണ രഹസ്യങ്ങളിലെ പറ്റിയുള്ള അവബോധം സൃഷ്ടിച്ചു.
പട്ടു സാരിയില്‍ ചിത്രങ്ങള്‍ വരച്ചു ഡിസൈന്‍ ചെയ്യുന്ന ചിത്രകാരന്‍മാരുടെ പ്രകടനം രസമുള്ള കാഴ്ചയായി. തത്സമയ നെയ്ത്തും ഉപഭോക്താവിന്റെ ഭാവനക്കനുസരിച്ച് വിവാഹസാരി നെയ്‌തെടുക്കാനുള്ള അവസരവും സീനത്ത് നേരത്തെ തന്നെ ഒരുക്കിയിട്ടുïെങ്കിലും ഈ ഷോയോടനുബന്ധിച്ച് അതിന്റെ പൂര്‍ണതയില്‍ സജീകരിച്ച് കൂടുതല്‍ മികവുറ്റതാക്കിയിട്ടുï്.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഷോ കാണാനുള്ള ബുക്കിങ് തുടങ്ങി. വിവാഹ പര്‍ച്ചേസിന് എത്തുന്നവര്‍ക്ക് യഥാര്‍ത്ഥ പട്ടിന്റെ പരിശുദ്ധി നിരീക്ഷിക്കാനും മനസിലാക്കാനും അതിലൂടെ നല്ല പട്ടുവസ്ത്രങ്ങള്‍ പര്‍ചേസ് ചെയ്യാനും സീനത്ത് മുഴുവനായും സൗകര്യമൊരുക്കിയിട്ടുï്. അത്യപൂര്‍വ പട്ടിന്റെ മഹത്വം പോലെ മലബാറിന്റെ വസ്ത്ര ശ്രദ്ധാകേന്ദ്രമായ സീനത്ത് പെരിന്തല്‍മണ്ണയിലും മഞ്ചേരിയിലും പുതിയ ഷോറൂമുകള്‍ക്കായുള്ള ഒരുക്കത്തിലാണെന്ന് മാനേജിങ് ഡയറക്ടര്‍ അബ്ദുറഷീദ് മനരിക്കല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."