സ്ത്രീ ശാക്തീകരണത്തിനു ആദ്യംവേïത് പുരുഷശാക്തീകരണം: ഡോ. ഷീന ഷുക്കൂര്‍
മലപ്പുറം: സ്ത്രീ ശാക്തീകരണത്തിനു മുമ്പേ സമൂഹത്തില്‍ വേïത് പുരുഷശാക്തീകരണമാണെന്ന് എം.ജി സര്‍വകലാശാലാ പ്രോ വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍.
പുരുഷനെ മാറ്റിനിര്‍ത്തി സ്ത്രീ ശാക്തീകരണം പൂര്‍ണമല്ലെന്നും വേïത് സ്ത്രീ-പുരുഷ ശാക്തീകരണമാണെന്നും അവര്‍ പറഞ്ഞു. മുസ്‌ലിം സ്ത്രീ ശാക്തീകരണം: വെല്ലുവിളികളും വീക്ഷണങ്ങളും എന്ന വിഷയത്തില്‍ മലപ്പുറം ഗവ. കോളജില്‍ ഇസ്‌ലാമിക് ഹിസ്റ്ററി വകുപ്പ് സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സ്ത്രീശാക്തീകരണ പ്രവര്‍ത്തികള്‍ തുടങ്ങേïത് വിദ്യാലയങ്ങളില്‍ നിന്നാണെന്നും എല്ലാവര്‍ക്കും അംഗീകരിക്കാവുന്ന വ്യക്തിനിയമങ്ങള്‍ ഉïാക്കുക പ്രയാസമാണെന്നും അവര്‍ പറഞ്ഞു.
കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. ടി മുഹമ്മദ് റഫീഖ് അധ്യക്ഷനായി. ഇസ്‌ലാമിക് ഹിസ്റ്ററി വകുപ്പ് മേധാവി എം.എ നിഷാത്ത്, സെമിനാര്‍ കോഡിനേറ്റര്‍ ടി മണിശ്രീ സംസാരിച്ചു. വിവിധ സെഷനുകളിലായി കാലിക്കറ്റ് സര്‍വകലാശാല വിമണ്‍ സ്റ്റഡീസ് വിഭാഗം ഡയറക്ടര്‍ ഡോ. മോളി കുരുവിള, കാലടി സംസ്‌കൃത സര്‍വകലാശാല ചരിത്രവിഭാഗം അസോസിയേറ്റ് പ്രെഫ. ഡോ. ഷീബ, പുരോഗമന കലാ സാഹിത്യ സംഘം പ്രസിഡന്റ് ഡോ. സുലേഖ എന്നിവര്‍ ക്ലാസെടുത്തു.
ഇന്ന് നടക്കുന്ന വിവിധ സെഷനുകളിലായി മദ്രാസ് സര്‍വകലാശാലാ ഇസ്‌ലാമിക പഠനവിഭാഗം മേധാവി ഡോ. പി.കെ അബ്ദുറഹ്മാന്‍, അഡ്വ. സുജാത വര്‍മ്മ, ഹൈദരാബാദ് യൂനിവേഴ്‌സിറ്റി ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ബി.എസ് ഷെറിന്‍, സംസ്‌കൃത കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ശംസാദ് ഹുസൈന്‍, മാധ്യമപ്രവര്‍ത്തക ശബ്‌നസിയാദ് ക്ലാസെടുക്കും. സെമിനാര്‍ നാളെ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."