HOME
DETAILS

അക്രമികള്‍ക്കെതിരേ വധശ്രമത്തിന് കേസെടുക്കണം: എസ്.വൈ.എസ്

  
backup
December 16 2016 | 04:12 AM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b5%e0%b4%a7%e0%b4%b6%e0%b5%8d

തിരൂരങ്ങാടി: പള്ളിക്കല്‍ബസാര്‍ മസ്ജിദില്‍ കയറി പ്രാര്‍ഥനയ്‌ക്കെത്തിയവരെ മാരകായുധങ്ങളുമായി ആക്രമിച്ച സംഭവം ഏറെ ആസൂത്രിതമാണെന്നും കുറ്റവാളികള്‍ക്കെതിരേ വധശ്രമത്തിന് കേസെടുക്കണമെന്നും എസ്.വൈ.എസ് ജില്ലാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അക്രമത്തില്‍ പരുക്കേറ്റ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന സമസ്തയുടെ പ്രവര്‍ത്തകരെ സന്ദര്‍ശിക്കുകയായിരുന്നു എസ്.വൈ.എസ് നേതാക്കള്‍. സംഘ്പരിവാറിനെപോലും നാണിപ്പിക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കാന്തപുരം വിഭാഗത്തിനുള്ളില്‍നിന്നും ഉïാവുന്നുവെന്നത് ഏറെ ലജ്ജിപ്പിക്കുന്ന വസ്തുതയാണ്. നേരത്തെ നടന്ന തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ട കാന്തപുരം വിഭാഗം അക്രമമഴിച്ചുവിട്ട് അരാജകത്വം സൃഷ്ടിച്ചതിനാലാണ് ഹൈക്കോടതിയില്‍ നിന്നും പ്രത്യേക അനുമതിയും പൊലിസ് സംരക്ഷണവും സമ്പാദിച്ചത്.
ജനാധിപത്യമര്യാദയും കോടതി വിധിയും അംഗീകരിക്കാതെ കയ്യൂക്കിലൂടെ പള്ളി പിടിച്ചടക്കാനുള്ള ഈവിഭാഗത്തിന്റെ ആസൂത്രിതനീക്കമാണ് പള്ളിയില്‍ നടന്നത്. ഇതിന് തേഞ്ഞിപ്പലം എസ്.ഐ അഭിലാഷ് അടക്കമുള്ള പൊലിസ് ഒത്താശ ചെയ്തുകൊടുത്തു.
ഏറെ ആദരവോടെ പരിരക്ഷിക്കപ്പെടുന്ന പള്ളിയിലേക്ക് ഷൂമാറ്റാതെ കയറിയ പൊലിസ് ഹൈക്കോടതിവിധി സമ്പാദിച്ച് ആരാധനക്കെത്തിയവരെ തല്ലിച്ചതയ്ക്കാനാണ് ഉത്സാഹം കാണിച്ചത്. അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റവരോട് പോലും പൊലിസ് യാതൊരു ദയാദാക്ഷിണ്യവും കാണിച്ചില്ല. റോഡില്‍കï വാഹനങ്ങള്‍ തകര്‍ക്കാനും എസ്.ഐയുടെ നേതൃത്വത്തില്‍ പൊലിസ് രംഗത്തിറങ്ങി.
കോടതിവിധി സംരക്ഷിക്കപ്പെടേï ഒന്നാണ്. പൊലിസ് സംരക്ഷണത്തിന് ഉത്തരവുïായിട്ടുപോലും അത് സംരക്ഷിക്കാന്‍ പൊലിസിന് കഴിയുന്നില്ലെങ്കില്‍ സമസ്തയുടെ സ്ഥാപനങ്ങളുടെ കാര്യത്തില്‍ ആ ചുമതല പ്രവര്‍ത്തകര്‍ക്ക് ഏറ്റെടുക്കേïിവരും. പൊലിസിന്റെ ഭാഗത്തുനിന്നും ഉïായ പ്രവര്‍ത്തനങ്ങള്‍ കോടതീയലക്ഷ്യമാണ്. അതിന് കാരണക്കാരനായ എസ്.ഐയുടെ പേരിലടക്കം കേസെടുക്കണം.
പള്ളിഅടച്ചുപൂട്ടലാണ് കാന്തപുരം വിഭാഗത്തിന്റെ ലക്ഷ്യം. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുപ്പ് നടത്തുകയും കോടതിയുടെ അനുകൂല വിധിയുïായിട്ടും പള്ളി അടച്ചുപൂട്ടാനുള്ള കുല്‍സിതശ്രമങ്ങള്‍ സമസ്തയുടെ പ്രവര്‍ത്തകര്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞദിവസം നടന്ന സംഭവത്തില്‍ അക്രമികളുടെയും അതിനു കൂട്ടുനിന്ന പൊലിസ് അധികാരികളുടെയും പേരില്‍ മാതൃകാപരമായി നടപടികള്‍ എടുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പുനല്‍കി.
ഭാരവാഹികളായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.കെ.എസ് തങ്ങള്‍, കാടാമ്പുഴ മൂസഹാജി, ലത്തീഫ് ഫൈസി, ഖാദര്‍ ഫൈസി, മണ്ഡലം ഭാരവാഹികളായ ഇസ്ഹാഖ് ബാഖവി, അഷ്‌റഫ് മുസ്‌ലിയാര്‍, എസ്.എം തങ്ങള്‍, മുസ്തഫ എന്നിവര്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിശപ്പകറ്റാന്‍ പുല്ലു തിന്നുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍

International
  •  7 days ago
No Image

ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  7 days ago
No Image

500 രൂപ പോലും കൊണ്ടു വരാറില്ല; രാജ്യസഭയിലെ ഇരിപ്പിടത്തില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന ആരോപണം നിഷേധിച്ച് സിങ്‌വി  

National
  •  7 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  7 days ago
No Image

ലബനാനില്‍ വീണ്ടും ബോംബിട്ട് ഇസ്‌റാഈല്‍, ഒമ്പത് മരണം; ഒരാഴ്ചക്കിടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 129 തവണ

International
  •  7 days ago
No Image

വടകരയില്‍ 9 വയസുകാരിയെ ഇടിച്ചിട്ട് കോമയിലാക്കിയ കാര്‍ കണ്ടെത്തി; പ്രതി വിദേശത്ത്

Kerala
  •  7 days ago
No Image

ഖുറം നാച്വറൽ പാർക്ക് താൽക്കാലികമായി അടച്ചു 

oman
  •  7 days ago
No Image

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; എറണാകുളത്ത് ഒരാൾ കൂടി അറസ്റ്റിൽ, പ്രതിയെ പിടികൂടിയത് ഒളിവിൽ കഴിയുന്നതിനിടെ

Kerala
  •  7 days ago
No Image

നവീന്‍ ബാബുവിന്റെ മരണം; അന്വേഷിക്കാന്‍ തയ്യാറെന്ന് സി.ബി.ഐ; എതിര്‍ത്ത് സര്‍ക്കാര്‍

Kerala
  •  7 days ago
No Image

മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് കാംപെയ്‌ൻ ആരംഭിച്ച് ലുലു

uae
  •  7 days ago