HOME
DETAILS
MAL
സംരക്ഷണ ഭിത്തി തകര്‍ന്നു: ഓവുപാലങ്ങള്‍ അപകടാവസ്ഥയില്‍
backup
December 16 2016 | 05:12 AM
വïൂര്‍: കാളികാവ്,വïൂര്‍ പാതയില്‍ കൂരിക്കുï് ബൈപ്പാസിനു സമീപത്തെ വൈക്കതോടിനു കുറുകയുള്ള ഓവു പാലത്തിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നത് അപകട ഭീഷണിയുയര്‍ത്തുന്നു. ദിനേനെ ആയിരക്കണക്കിനു വാഹനങ്ങള്‍ കടന്നു പോകുന്ന പാലത്തിന്റെ അടിഭാഗത്തേയും,വശങ്ങളിലേയും സംരക്ഷണ ഭിത്തികളാണ് കാലപ്പഴക്കത്താല്‍ നാശാവസ്ഥയിലായിട്ടുള്ളത്. കല്ലുകള്‍ ഇളകി ഇടിഞ്ഞു വീണത് കാരണം അടിഭാഗത്ത് വലിയ ഗര്‍ത്തം രൂപപെട്ടിട്ടുï്.വലിയ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ കല്ലുകള്‍ ഇളകി മാറുകയാണ്.ഇതിനു പുറമെ കാളികാവ് റോഡിലെ താഴെ കുറ്റിയിലുള്ള ഓവു പാലത്തിന്റെ സംരക്ഷണ ഭിത്തിയും വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുകയാണ്. പരാതികള്‍ നല്‍കിയെങ്കിലും ഫലം കാണാത്തതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ അപകട സൂചനക്കായി സിമന്റ് തൂണുകള്‍ സ്ഥാപിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."