നരണിപ്പുഴ പാലത്തിന് ഇരുവശത്തും സംരക്ഷണഭിത്തിയില്ല: അപകട ഭീതിയില്‍ വാഹനയാത്രികര്‍
ചങ്ങരംകുളം: വെളിയങ്കോട്, നന്നംമുക്ക് പഞ്ചായത്ത് അതിര്‍ത്തികളില്‍ സ്ഥിതി ചെയ്യുന്ന നരണിപ്പുഴ പാലത്തിന് ഇരുഭാഗത്തും സംരക്ഷണഭിത്തിയില്ലാത്തത് വാഹനയാത്രക്കാര്‍ക്ക് വലിയ അപകടഭീഷണിയാകുന്നു. ഇരുഭാഗങ്ങളിലുമുള്ള ഗര്‍ത്തങ്ങളാണ് അപകട സാധ്യത വര്‍ധിപ്പിക്കുന്നത്. പാലത്തിന്റെ ഇരുഭാഗത്തും പൊന്തക്കാടുകള്‍ വളര്‍ന്ന് പിടിച്ചതിനാല്‍ ഗര്‍ത്തങ്ങള്‍ ആദ്യ സമയങ്ങളില്‍ കïിരുന്നില്ല. എന്നാല്‍ ഹരിതകേരളത്തിന്റെ ഭാഗമായി പ്രദേശത്തുള്ളവര്‍ പൊന്തക്കാടുകള്‍ വെട്ടിത്തെളിച്ചയോടെയാണ് ഗര്‍ത്തങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. പാലത്തിന്റെ ഇരുഭാഗത്തും ഇറക്കമായതിനാല്‍ വാഹനങ്ങള്‍ വേഗതയോടെയാണ് ഇതുവഴി കടന്നുപോകുന്നത്. ഇതാണ് നിലവില്‍ അപകടസാധ്യത വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്നത്. കൂടാതെ തെരുവ് വിളക്ക് ഇല്ലാത്തതിനാല്‍ രാത്രികാലങ്ങളില്‍ പ്രദേശത്ത് മദ്യപാനികളുടെ വിളയാട്ടവും രൂക്ഷമാകുകയാണ്. അതോടൊപ്പം തന്നെ മാലിന്യം തള്ളുന്നതും ഇവിടെ പതിവാണ്. മാലിന്യം നിറഞ്ഞതിനാല്‍ പഴയകാലം മുതലുള്ള കുളിക്കടവ് പ്രദേശത്തുകാര്‍ ഉപയോഗിക്കാന്‍ മടിക്കുകയാണ്. വെളിയങ്കോട്, പെരുമ്പടപ്പ്, നന്നംമുക്ക്, മാറഞ്ചേരി പഞ്ചായത്തുകള്‍ സഹകരിച്ച് പ്രദേശത്ത് സംയോജിതപദ്ധതി നടപ്പിലാക്കുകയും സാധ്യതകള്‍ മനസിലാക്കി ടൂറിസം പദ്ധതികളും ആവിഷ്‌കരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."