ബാങ്കുകളില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണം: കെ.എസ്.ടി.എ
വളാഞ്ചേരി: നോട്ടു പിന്‍വലിക്കല്‍ മൂലം ശമ്പളം പിന്‍വലിക്കുവാന്‍ സാധിക്കാതെ പ്രയാസപെടുന്ന അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ബാങ്കുകളില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കെ.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.നവംബറിലെ ശമ്പളം പോലും പിന്‍വലിക്കുവാന്‍ കഴിയാതെ ഒട്ടേറെ അധ്യാപകര്‍ ഇപ്പോഴും ബുദ്ധിമുട്ടുകയാണ്. രïാംപാദ പരീക്ഷയും മറ്റും കാരണം അധ്യാപകര്‍ക്ക് അവധി അനുവദിച്ചാല്‍ സ്‌കൂള്‍ പ്രവര്‍ത്തനം താറുമാറുമൈന്നതിനാല്‍ മേലധികാരികള്‍ അവധി അനുവദിക്കുന്നുമില്ല.
വിദ്യാര്‍ഥികളുടെ ഉച്ചക്കഞ്ഞിക്കുള്ള പണം എഴുതിയെടുക്കുവാന്‍ പോലും മണിക്കൂറുകളോളം വരി നില്‍ക്കേï അവസ്ഥയിലാണ് അതിനാല്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമായി അവരുടെ ശമ്പളം ലഭിക്കുന്ന ബാങ്കുകളില്‍ പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തുവാന്‍ ബാങ്കധികാരികള്‍ തയ്യാറാവണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഇ.സുനില്‍ കുമാര്‍ അധ്യക്ഷനായി. സംസ്ഥാന കമ്മറ്റിയംഗം പി.എം.മോഹനന്‍, ജില്ലാ വൈ. പ്രസിഡന്റ് പി.എ.ഗോപാലകൃഷ്ണന്‍, ഉപജില്ലാ സെക്രട്ടറി കെ.എന്‍.അജിത്ത് കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."