തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണം ഇംഗ്ലീഷില്‍ തന്നെ
വïൂര്‍: ഭരണ ഭാഷ മലയാളമാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുമ്പോഴും പഞ്ചായത്തുകളിലെ മിക്ക ഇടപാടുകളും ഇംഗ്ലീഷില്‍ തന്നെ തുടരുന്നു.
പഞ്ചായത്തിന്റെ ദൈനം ദീന കാര്യങ്ങളടക്കം നിലനിറുത്തി സംരക്ഷിക്കേï ധനകാര്യ സ്ഥിരം സമിതിയില്‍ അവതരിപ്പിക്കുന്ന കണക്കുകളടക്കം എല്ലാ വരവ്, ചിലവ് കണക്കുകളും ഇപ്പോഴും ഇഗ്ലീഷിലാണ് അച്ചടിച്ച് നല്‍കുന്നത്. ഭൂരിഭാഗം പഞ്ചായത്തുകളിലും ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്ന അംഗങ്ങള്‍ നന്നേ ചുരുക്കമാണ്.
ഇതു കാരണം സ്ഥിരംസമിതി യോഗങ്ങളില്‍ സെക്രട്ടറിയോ,സെക്രട്ടറി ചുമതലപെടുത്തുന്നയാളോ കണക്കുകള്‍ മലയാളത്തില്‍ പറഞ്ഞു കൊടുക്കാറാണ് പതിവ്. ഇതിനാല്‍ പലപ്പോഴും വിവാദ വിഷയങ്ങള്‍ക്കടക്കം തുക പാസാക്കി മാറ്റാനും, അനുവദിക്കപെടാന് പാടില്ലാത്ത ഫïുകള്‍ക്ക് തെറ്റിദ്ധരിപ്പിച്ച് അനുമതി ലഭ്യമാക്കാനും സാധ്യതയുï്.
തദ്ദേശ സ്ഥാപനങ്ങളിലെ മറ്റെല്ലാ സോഫ്റ്റുവെയറുകളും മലയാളത്തിലേക്ക് മാറ്റിയെങ്കിലും കണക്കുകള്‍ കൈകാര്യം ചെയ്യുന്ന സോഫ്റ്റുവെയറുകള്‍ ഇപ്പോഴും മലയാളീകരിച്ചിട്ടില്ല. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി,കോര്പ്പറേഷന് ഓഫിസുകളിലേക്ക് കണക്ക് സംബന്ധമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഈ സോഫ്റ്റുവെയര്‍ വികസിപ്പിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."