ആറളം ഫാമില്‍ അമ്പെയ്ത്ത് പരിശീലനം
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും ദേശീയ സാഹസിക അക്കാദമി ഉപകേന്ദ്രവും പട്ടിക വര്‍ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന അമ്പെയ്ത്ത് പരിശീലനത്തിന്റെ ഉദ്ഘാടനവും ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും ഇരിട്ടി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി പുനരധിവാസമേഖലയിലെ ആദിവാസികള്‍ക്കായി ആരംഭിക്കുന്ന സ്‌പെഷ്യാലിറ്റി ക്ലിനിക്കിന്റെയും ഉദ്ഘാടനം നാളെ ആറളം ഫാമില്‍ നടക്കും.
രാവിലെ 10ന് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം നിര്‍വഹിക്കും. ആറളം ഫാമിലെ എഴാം ബ്ലോക്കില്‍ മുമ്പ് താല്‍കാലിക പി.എച്ച്.സി പ്രവര്‍ത്തിച്ചു വന്നിരുന്ന കെട്ടിടത്തിലാണ് താത്കാലികമായി സ്‌പെഷ്യാലിറ്റി ക്ലിനിക്ക് ആരംഭിക്കുക. ഗൈനക്കോളജി, ഒഫ്ത്താല്‍മോളജി, ശിശുരോഗം എന്നീ വിഭാഗങ്ങളിലെ വിദഗ്ദ ഡോക്ടര്‍മാരുടെ സേവനം എല്ലാ ബുധനാഴ്ചകളിലും ഇവിടെ ലഭിക്കും. ത്വക് രോഗ വിഭാഗം, നെഞ്ചു രോഗ വിഭാഗം തുടങ്ങിയവയുടെ സേവനം ആവശ്യാനുസരണം മെഡിക്കല്‍ ക്യാംപുകള്‍ വഴി ലഭ്യമാക്കും. വാര്‍ത്തസമ്മേളനത്തില്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി റോസമ്മ, ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍, ആറളം പി.എച്ച്.സിയിലെ ഡോ.കിരണ്‍, ടി.ആര്‍.ഡി.എം സൈറ്റ് മാനേജര്‍ പി.പി ഗിരീഷ്, സ്‌പെഷ്യല്‍ ഓഫിസര്‍ പ്രനീത്, സി സിജു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."