തലശ്ശേരി നഗരത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് നൈറ്റ് കാര്‍ഡ്
തലശ്ശേരി: തലശ്ശേരിയിലെ മുഴുവന്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്കും നൈറ്റ് കാര്‍ഡ് ഏര്‍പ്പെടുത്തുന്നു. രാത്രികാലങ്ങളിലും മറ്റും യാത്രക്കാര്‍ വിളിച്ചാല്‍ പോകാതിരിക്കുകയും അമിത ചാര്‍ജ് ഈടാക്കുകയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കാനാണ് നൈറ്റ് കാര്‍ഡിലൂടെ പൊലിസ് ലക്ഷ്യമിടുന്നത്. ജനുവരി ഒന്നു മുതല്‍ പദ്ധതി നടപ്പില്‍ വരുത്തും. 20നു മുമ്പ് തലശ്ശേരി നഗരത്തിലെ മുഴുവന്‍ ഓട്ടോ ഡ്രൈവര്‍മാരും നൈറ്റ് കാര്‍ഡിനുള്ള അപേക്ഷ ട്രാഫിക് പൊലിസ് സ്റ്റേഷനില്‍ നല്‍കണമെന്ന് ട്രാഫിക് എസ്.ഐ അറിയിച്ചു. ടി.എം.സി നമ്പര്‍ ഇല്ലാത്ത വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു. ഓട്ടോകളില്‍ ഫയര്‍ മീറ്റര്‍ പൊലിസ് നിര്‍ബന്ധമാക്കി. യോഗത്തില്‍ ആര്.ടി.ഒ നിയാസ് അധ്യക്ഷനായി. ഡി.വൈ.എസ്.പി പ്രിന്‍സ് അബ്രഹാം ഉദ്ഘാടനം ചെയ്തു. ട്രാഫിക് എസ്.ഐ രാധാകൃഷ്ണന്, എ.എസ്.ഐ ബിന്ദുരാജ്, ഉസീബ് ഉമ്മലില്‍, കെ.വി കൃഷ്ണന്, സി.പി ഷൈജന്‍, ശ്രീനിഷ്, രാജീവന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."