ബസ് പണിമുടക്ക്; രണ്ടാം ദിനവും ജനം വലഞ്ഞു; ചര്‍ച്ചയില്‍ പണിമുടക്ക് ഒത്തുതീര്‍പ്പായി
ഇരിട്ടി/മട്ടന്നൂര്‍: സ്വകാര്യ ബസ് ക്ലീനറെ പൊലിസ് മര്‍ദിച്ചതായി ആരോപിച്ച് ഇരിട്ടി-മട്ടന്നൂര്‍-തലശ്ശേരി റൂട്ടിലും, ഇരിട്ടി-മട്ടന്നൂര്‍-കണ്ണൂര്‍ റൂട്ടിലും ഇന്നലെയും സ്വകാര്യ ബസ് പണിമുടക്കിയത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ വലച്ചു.
വൈകുന്നേരത്തോടെ ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ ബസ് ഉടമകളെയും തൊഴിലാളി പ്രതിനിധികളെയും പങ്കെടുപ്പിച്ച് നടത്തിയ ചര്‍ച്ചയില്‍ പണിമുടക്ക് ഒത്തുതീര്‍പ്പായി. കഴിഞ്ഞ ദിവസം വൈകുന്നേരം തലശ്ശേരി-ഇരിട്ടി റൂട്ടില്‍ സര്‍വിസ് നടത്തുന്ന വികാസ് ബസ് ക്ലീനര്‍ സുധീഷിനെ മട്ടന്നൂര്‍ പൊലിസ് സ്റ്റേഷനിലെ കോണ്‍സ്റ്റിബിളും ബസിലെ യാത്രക്കാരനുമായിരുന്ന സി അനീഷ് കുമാര്‍ മര്‍ദിച്ചതായി ആരോപിച്ചാണ് സ്വകാര്യ ബസ് തൊഴിലാളികള്‍ രണ്ടു ദിവസം പണിമുടക്കിയത്. തലശ്ശേരി കോടതി ഡ്യൂട്ടി കഴിഞ്ഞ് മട്ടന്നൂരിലേക്ക് വികാസ് ബസില്‍ യാത്ര ചെയ്യുകയായിരുന്നു അനീഷ്. ബസ് ക്ലീനര്‍ കൂത്തുപറമ്പ് ശങ്കരനെല്ലൂര്‍ സ്വദേശി സുധീഷ് വിദ്യാര്‍ഥികളുമായി വാക്തര്‍ക്കത്തിലായപ്പോള്‍ ഇടപെട്ട അനീഷിനെ ക്ലീനര്‍ തള്ളി മാറ്റുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ ക്യത്യനിര്‍വഹണം തടസപ്പെട്ടുത്തിയതിനു മട്ടന്നൂര്‍ പൊലിസ് കേസെടുത്തിരുന്നു. കേസന്വേഷണം മുന്നോട്ടു പോകാനും ഇനി മിന്നല്‍ പണിമുടക്ക് നടത്തുകയില്ലെന്നും ഉടമകളും തൊഴിലാളികളും നടത്തിയ യോഗത്തില്‍ ധാരണയായി. യോഗത്തില്‍ എസ്.ഐ സുധീര്‍ കല്ലന്‍, ബസ് ഉടമസ്ഥ, തൊഴിലാളി പ്രതിനിധികളായ വി.ജെ സെബാസ്റ്റ്യന്‍, കെ.കെ ശ്രീജിത്ത്, അജയന്‍ പായം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."