പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കും: മന്ത്രി കടകംപള്ളി
ചെറുവത്തൂര്‍: കുട്ടികളെ മികച്ച പഠന നിലവാരത്തിലേക്കു കൈപിടിച്ചുയര്‍ത്തുന്നതിനായി ചെറുവത്തൂര്‍ പഞ്ചായത്ത് നടപ്പിലാക്കുന്ന 'മികവ്' സമഗ്രവിദ്യാഭ്യാസ പദ്ധതിക്കു തുടക്കം. ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പദ്ധതി രേഖ സമര്‍പ്പണവും അദ്ദേഹം നിര്‍വഹിച്ചു. മികച്ച നിലവാരമുള്ള അധ്യാപകരാണ് പൊതു വിദ്യാലയങ്ങളിലുള്ളതെന്നു മന്ത്രി പറഞ്ഞു. പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ ഇതു കൈവരിക്കാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി മികവിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. എം രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി.
പഠന സാമഗ്രി വിതരണം കെ കുഞ്ഞിരാമന്‍ നിര്‍വഹിച്ചു. ഡോ. പി.വി കൃഷ്ണകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.ഇ.ഒ ടി.എം സദാനന്ദന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വെങ്ങാട്ട് കുഞ്ഞിരാമന്‍, പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, കെ നാരായണന്‍ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."