എ.പി മുഹമ്മദ് മുസ്ലിയാരുടെ വിയോഗം നികത്താനാവാത്ത നഷ്ടം: സമസ്ത
കാസര്‍കോട്: സമസ്ത പ്രസിഡന്റ് മുഹഖി ഖുല്‍ ഉലമ എ.പി മുഹമ്മദ് മുസ്്ലിയാരുടെ വിയോഗം സമസ്തയ്ക്കും സുന്നത്ത് ജമാഅത്തിനും നികത്താനാവാത്ത നഷ്ടമാണന്നു സമസ്ത ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖ അഹ്മദ് മൗലവി, ജനറല്‍ സെക്രട്ടറി യു.എം അബ്ദുര്‍ റഹ്മാന് മുസ്്ലിയാര്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. ആധുനിക സമൂഹത്തിനു മാതൃകയാക്കാന്‍ പറ്റിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
അതുല്യമായ നേതൃപാടവവും മിതഭാഷയും വശ്യമായ പെരുമാറ്റ രീതിയും കൊണ്ടു വിനയത്തിന്റെയും ലാളിത്യത്തിന്റേയും ഉടമയായിരുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം, പക്വമായ തീരുമാനം എന്നീ നേതൃഗുണങ്ങള്‍ എടുത്തുപറയത്തക്കതായിരുന്നുവെന്നു അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.
സുന്നിമഹല്ല് ഫെഡറേഷന് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് ടി.പി അലി ഫൈസി, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ബദ്റുദ്ധീന്‍ ചെങ്കള, ജനറല്‍ സെക്രട്ടറി എം.എ ഖലീല്‍, മദ്റസ മാനേജ്മെന്റ് സെക്രട്ടറി കണ്ണൂര്‍ അബ്ദുല്ല അനുശോചിച്ചു.
രാജ്യത്തുടനീളം വ്യാപിച്ചു കിടക്കുന്ന ആയിരക്കണക്കിനു ശിഷ്യസമ്പത്തുള്ള പണ്ഡിത കാരണവരായിരുന്ന അദ്ദേഹത്തിന്റെ വിയോഗം മുഴുവന്‍ ജനങ്ങള്‍ക്കും തീരാനഷ്ടമാണെന്നു എസ്.കെ.എസ്.എസ്.എഫ്. വിയോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട്, കാസര്‍കോട് മേഖലാ പ്രസിഡന്റ് ബി.എം ഹാരിസ്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര, ചെര്‍ക്കള മേഖലാ പ്രസിഡന്റ് മൊയ്തു ചെര്‍ക്കള, സെക്രട്ടറി അബ്ദുല്ല തായല്‍ നായര്‍മാര്‍മൂല, സുഹൈര്‍ ഫൈസി കമ്പാര്‍, സൈബര്‍ വിംഗ് കണ്‍വീനര്‍ പി.എച്ച് അസ്ഹരി ആദൂര്‍, ശിഹാബ് അണങ്കൂര്‍ അനുശോചിച്ചു.
സമസ്ത എംപ്ലോയിസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് കുട്ടി, ജനറല്‍ സെക്രട്ടറി സിറാജുദ്ധീന് ഖാസി ലൈന്‍, ഹുദവീസ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് സയ്യിദ് ബുര്‍ഹാന്‍ ഹുദവി മാസ്തിക്കുണ്ട്, ജനറല്‍ സെക്രട്ടറി നൗഫല്‍ ഹുദവി മല്ലം, ഇമാദ് ഭാരവാഹികളായ ഹനീഫ് ഹുദവി ദേലംപാടി, സിറാജ് ഇര്‍ഷാദി ബദി മല ജാബിര്‍ ഇര്‍ഷാദി ചാനടുക്കം, അസ്മത്തുള്ള ഇര്‍ഷാദി അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."