ഒഴിവുസമയത്ത് കൃഷിക്കിറങ്ങി വനപാലകരും
എടക്കര: വന്യമൃഗങ്ങളെ ഭയന്നു കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുമ്പോള്‍ ഒഴിവുസമയം കൃഷിപ്പണിയില്‍ മുഴുകുകയാണ് ഒരുസംഘം വനപാലകര്‍. കരിയം മുരിയം വനത്തിലാണ് വനപാലകര്‍ പച്ചക്കറി കൃഷി ചെയ്യുന്നത്. പയര്‍, മത്തന്‍, വെള്ളരി, പടവലം, ചീര, പാവയ്ക്ക തുടങ്ങിയ പത്തോളം ഇനം വിളകള്‍ കൃഷി ചെയ്യുന്നുണ്ട്.
ഇതിനോടൊപ്പം വനം ക്വാര്‍ട്ടേഴിസിനു മുന്‍പില്‍ മനോഹരമായ പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. ആനക്കൂട്ടവും പന്നിക്കൂട്ടവും പതിവായി ഇറങ്ങാറുണ്ടെങ്കിലും ഇതുവരെ കൃഷി നശിപ്പിച്ചിട്ടില്ല.
സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ.ഗിരീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ കെ. ഷാജഹാന്‍, എന്‍.കെ രതീഷ്, അസ്‌കര്‍ മോന്‍, വാച്ചര്‍മാരായ കെ. ചന്ദ്രന്‍, സോമന്‍, കെ. വാസു, ഷൗക്കത്ത്, ദിനേഷ് എന്നിവരാണ് കൃഷിക്കിറങ്ങിയത്.
ക്വാര്‍ട്ടേഴ്‌സില്‍ ഭക്ഷണം പാകംചെയ്യാന്‍ വനപാലകര്‍ പച്ചക്കറി പുറത്തുനിന്നു വാങ്ങാറില്ല. വിളകള്‍ക്ക് വൈദ്യുതിക്കമ്പിവേലി ഒരുക്കി വനൃമൃഗങ്ങളില്‍നിന്നു സംരക്ഷണവും നല്‍കുന്നുണ്ട്. വേനല്‍ കഴിഞ്ഞാല്‍ കൂടുതല്‍ സ്ഥലം നന്നാക്കി കൃഷി വ്യാപിപ്പിക്കാനാണ് ആലോചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."