അങ്കമാലി സ്വദേശിനിയെ കൊലപ്പെടുത്തിയതിന് ജര്‍മ്മന്‍ ഭര്‍ത്താവിന് 12 വര്‍ഷം തടവ്
അങ്കമാലി: ജര്‍മ്മനിയില്‍ താമസിക്കുന്ന അങ്കമാലി സ്വദേശികളായ ദമ്പതികളുടെ മകളെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ 12 വര്‍ഷത്തേയ്ക്കു തടവുശിക്ഷയ്ക്കു വിധിച്ചു.
അങ്കമാലി സ്വദേശികളായ കിഴക്കേടത്ത് സെബാസ്റ്റ്യന്റെയും ഭാര്യ റീത്തയുടെയുടെയും ഏകമകളായ ജാനറ്റിനെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് റെനെ ഫെര്‍ഹോവനെ ജര്‍മ്മനിയിലെ ഡ്യൂയിസ് ബുര്‍ഗ് ജില്ലാ കോടതിയില്‍ വിചാരണ പൂര്‍ത്തീകരിച്ച് 12 വര്‍ഷത്തെയ്ക്ക് തടവ് ശിക്ഷ വിധിച്ചത്.
ജാനറ്റിനെ കൊലപ്പെടുത്തിയത് കരുതിക്കൂട്ടിയ സംഭവമായി കോടതി കണ്ടില്ലങ്കിലും കൊലപാതകം നടത്തിയത് പ്രതി തന്നെയാണെന്ന് അസന്നിഗ്ധമായി പരാമര്‍ശിച്ചാണ് ഡൂയിസ്ബര്‍ഗ് ജില്ലാ ജഡ്ജി ഷാര്‍ട്‌സ് വിധി പ്രഖ്യാപിച്ചത്. മൂന്ന് പ്രാവശ്യം കൊണ്ട് വിസ്താരം പൂര്‍ത്തിയാക്കിയ കേസിന്റെ വിധിന്യായം കേള്‍ക്കുവാന്‍ ജാനറ്റിന്റെ മാതാപിതാക്കളായ സെബാസ്റ്റ്യന്‍ കിഴക്കേടത്ത്, ഭാര്യ റീത്ത, കൊളോണ്‍, ഡൂയിസ് ബര്‍ഗ് എന്നീ സ്ഥങ്ങളിലുള്ള ജാനറ്റിന്റെ സുഹൃത്തുക്കളായ 25 ഓളം വരുന്ന മലയാളികളും പ്രതിയായ റെനെ ഫെര്‍ഹോവന്റെ മാതാവും സഹോദരിയും മകളും അവരുടെ കുടുംബ സുഹൃത്തുകളും വിധിന്യായം കേള്‍ക്കുന്നതിനായി കോടതി മുറിയില്‍ എത്തിയിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 12നാണ് ജാനറ്റ് കൊലപ്പെട്ടത്. സംഭവം പുറത്തറിഞ്ഞതോടെ കൊല നടത്തിയത് അന്ന് പിടിയിലായ പ്രതി റെനെ ഫെര്‍ ഹോവന്‍ പൊലിസിന് മുന്‍പില്‍ സമതിച്ചിരുന്നു.
കോടതിയിലെ വിസ്താര വേളയില്‍ പ്രതി നിരത്തിയ ന്യായീകരണങ്ങള്‍ പലതും പരസ്പര വിരുദ്ധമായിരുന്നു.
ഏപ്രില്‍ 12ന് ജാനറ്റിനെ കൊലപ്പെടുത്തിയതിനു ശേഷം സ്വന്തം വീടിനോട് ചേര്‍ന്നുള്ള പൂന്തോട്ടത്തില്‍ മാറവു ചെയ്യുകയാണ് പ്രതി ചെയ്തത്. പിന്നീട് ജാനറ്റിനെകാണ്‍മാനില്ലായെന്ന് വീട്ടുകാരെ അറിയിക്കുകയാണ് റെനെ ഫെര്‍ഹോവന്‍ ചെയ്തത്. പിന്നീടുള്ള പൊലിസ് അന്വേഷണത്തില്‍ മെയ് പകുതിയോടെയാണ് ജാനറ്റിന്റെ മൃതദേഹം കണ്ടത്തിയത്. ഇവര്‍ക്ക് ഒന്നര വയസ് പ്രായമുള്ള ആലീസ് എന്ന പേരുള്ള പെണ്‍കുട്ടിയുണ്ട്. ഈ കുട്ടി സര്‍ക്കാര്‍ നിയോഗിച്ച വ്യക്തിയുടെ സംരക്ഷണയിലാണ്. റെനെ ഫെര്‍ഹോവനും കൊല്ലപ്പെട്ട ജാനറ്റും ചെറുപ്പം മുതലെ സുഹൃത്തുക്കളായിരുന്നു. പിന്നീട് നീണ്ടകാലം പ്രണയത്തിലായിരുന്ന ഇവരുടെ വിവാഹം അങ്കമാലി സെന്റ് ജോര്‍ജ് ബസലിക്കയിലാണ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."