ആരോഗ്യരംഗത്ത് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സന്ധിവാതമാണെന്ന്
കൊച്ചി: സന്ധികളിലെ തരുണാസ്ഥിക്ക് (കാര്‍ട്ടിലേജ്) തേയ്മാനം സംഭവിച്ചുണ്ടാകുന്ന സന്ധിവാതമാണ് ഇന്ത്യന്‍ ജനതയുടെ മേലുള്ള ഏറ്റവും വലിയ രോഗഭാരമെന്നും ആരോഗ്യരംഗത്ത് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിതെന്നും പ്രശസ്ത ബ്രിട്ടീഷ് ഓര്‍ത്തോപീഡിക് സര്‍ജനും, ഹിപ് റീപ്ലേയ്സ്മെന്റ് വിദഗ്ധനുമായ ഡോ: റോബര്‍ട്ട് മിഡില്ട്ടണ് പറഞ്ഞു.
ഇന്ത്യന്‍ ഓര്‍ത്തോപീഡിക് അസോസിയേഷന്റെ അറുപത്തിയൊന്നാമത് ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്ത് ലെ മെരിഡിയന്‍ കണ്വെന്ഷന് സെന്ററില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അറുപത് വയസ്സിനു മുകളിലുള്ളവരില്‍ വലിയൊരു വിഭാഗം രോഗത്തിന് അടിമപ്പെടുന്നു. പ്രായമായ സ്ത്രീകളില്‍ എണ്‍പത് ശതമാനം പേര്‍ക്കും രോഗാവസ്ഥയുണ്ട്.
ഇടുപ്പ്, കാല്‍മുട്ട് എന്നിവ മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ വിവിധ വശങ്ങള് പ്രൊഫ: ജാക്വിസ് കാട്ടണ് (ഫ്രാന്‍സ്) ,ഡോ:യൊന്‍ സിക് യൂ (കൊറിയ), പ്രൊഫ: ഇയാന്‍ സ്റ്റോക്ലി (യുകെ), ക്രിസ് സിസാക് (ഹംഗറി), ജെറി മെകോയ് (അയര്‍ലണ്ട്), പ്രൊഫ: ഗ്രെയ്ഷന് (ജെര്‍മ്മനി) എന്നിവര്‍ സമ്മേളനത്തില്‍ വിശദീകരിച്ചു. ശസ്ത്രക്രിയയ്ക്കു ശേഷം ചിട്ടയായ വ്യായാമ മുറകളിലൂടെ പുതുതായ് ഘടിപ്പിച്ച സന്ധിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്ന രീതികളും ചര്‍ച്ചാവിഷയമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."