കേരള കോണ്‍ഗ്രസ് (ബി) യോഗത്തില്‍ നഗരസഭാ ചെയര്‍മാനെതിരേ വിമര്‍ശനം
പറവൂര്‍: പറവൂരിലെ ട്രാഫിക് പരിഷ്കാരങ്ങളെക്കുറിച്ച് നടക്കുന്ന ആലോചനായോഗങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളെ വിളിക്കാനുള്ള സാമാന്യ മര്യാദപോലും നഗരസഭ ചെയര്മാന് കാട്ടുന്നില്ലെന്നു പറവൂരില്‍ നടന്ന കേരള കോണ്‍ഗ്രസ് (ബി) യോഗത്തില്‍ രൂക്ഷ വിമര്‍ശനം.
ട്രാഫിക് പരിഷ്കാരം നിലവില്‍ വന്നിട്ടുംടും ദിശാബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നഗരസഭയ്ക്ക് ഇതുവരേയും കഴിഞ്ഞിട്ടില്ല. ഇതു മൂലം ശബരിമല തീര്‍ഥാടകര്‍ വഴിയറിയാതെ രാത്രികാലങ്ങളില്‍ വഴി തെറ്റുന്നത് പതിവായിട്ടുണ്ട്. രാത്രി കാലങ്ങളില്‍ ഭൂരസ്ഥലങ്ങളില് നിന്നെത്തുന്ന വാഹനങ്ങള്‍ക്ക് ട്രാഫിക് പൊലിസിന്റെ സേവനം ലഭിക്കന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
അപകട വളവുകളില്‍ പതുങ്ങി നിന്ന് ഹെല്‍മറ്റില്ലാത്ത വാഹനങ്ങള്‍ പിടിക്കുന്നവര്‍ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള താല്പര്യം കാണിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് രംഗല്‍ മുഴങ്ങില് അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."