കേസ് അന്വേഷണത്തില്‍ പൊലിസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് സക്കീര്‍ ഹുസൈന്‍
കാക്കനാട്: കേസ് അന്വേഷണത്തില്‍ പൊലിസ് സംഘത്തിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് സക്കീര്‍ ഹുസൈന്‍. വ്യവസായിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് കാക്കനാട് ജില്ലാ ജയിലില്‍ നിന്ന് ഇന്നലെ വൈകിട്ട് ആറോടെ ജാമ്യത്തിലിറങ്ങിയ സക്കീര്‍ ഹുസൈന്‍ ജയില്‍ വളപ്പില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായയിരുന്നു.
ഒന്നര വഷം മുമ്പത്തെ പരാതി പൊലിസും മാധ്യങ്ങളും ഇന്നലത്തെ സംഭവത്തെ പോലെയാണ് അവതിരിപ്പിച്ചതെന്നും, സംഭവുമായി ബന്ധപ്പെട്ട് പൊലിസ് നടത്തിയ അന്വേഷണത്തില്‍ ദുരൂഹതയുണ്ട്. മാന്യമായ സമീപനവും പൊലിസില്‍ നിന്നുണ്ടായില്ല എന്നും പൊലിസിനെതിരെ പാര്‍ട്ടി നേതൃത്വത്തിനും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഉപാധികളോടെയാണ് സക്കീറിന് ജാമ്യം അനുവദിച്ചിട്ടുള്ളത്. പൊലിസ് സ്റ്റേഷനില്‍ പോയി ഒപ്പിടണം, സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ല തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. സി.പി.എം കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈന്‍ നേരത്തെ ജാമ്യം തേടി ഹൈക്കോടതിയെ സമര്‍പ്പിച്ചെങ്കിലും, ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. സക്കീറിന്റെ ക്രിമിനല്‍ പശ്ചാത്തലം കണക്കിലെടുത്തായിരുന്നു അന്ന് ജാമ്യാപേക്ഷ തള്ളിയത്.
ഇതിന് പിന്നാലെ കുന്നുംപുറം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഈ മാസം 15വരെ സക്കീറിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇരുപത്തെട്ട് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ഇന്നലെ പുറത്തിറങ്ങിയ സി.പി.എം കളമശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ പൊലിസിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."