HOME
DETAILS

മഞ്ഞപ്പിത്തം: യൂത്ത് ലീഗ് മാര്‍ച്ച് നടത്തി

  
backup
December 16 2016 | 06:12 AM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%af%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b2%e0%b5%80%e0%b4%97

കോതമംഗലം: മഞ്ഞപ്പിത്തം പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് യുത്ത് ലീഗ് പ്രവര്‍ത്തകര്‍ നെല്ലിക്കുഴി പഞ്ചായത്തിലേക്ക് മാര്‍ച്ചും ഉപരോധവും നടത്തി.
സമരം മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം അബ്ദുള്‍ മജീദ് ഉദ്ഘാടനം ചെയ്തു.
യൂത്ത്‌ലീഗ് പ്രസിഡന്റ് എം.എച്ച് ജലാല്‍ അധ്യക്ഷത വഹിച്ചു. പി.എം ഷെമീര്‍, കെ.എം കുഞ്ഞുബാവ, കെ.എം.ആസാദ്, പി.എം. സക്കരിയ, സി.എം. മീരാന്‍, അഡ്വ.വി.ഇ.നാസര്‍, പി.എം ഷിഹാബ്, എം.ഐ നാസര്‍, വി.എം അബ്ദുള്‍ സത്താര്‍, ഒ.പി അലി, ഒ.കെ അലിയാര്‍, പി.എ അബുബക്കര്‍, പി.പി ഷിഹാബ്, കെ.കെ അബുബക്കര്‍ എന്നിവര്‍ സംസാരിച്ചു.
രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പഞ്ചായത്ത് ഭരണസമിതിയും വിഷയത്തില്‍ സത്വര നടപടികള്‍ സ്വീകരിക്കാന്‍ കോതമംഗലം എം.എല്‍.എയും ഇടപെടല്‍ നടത്തിയില്ലെന്നാരോപിച്ച് യു.ഡി.എഫ് പഞ്ചായത്തംഗങ്ങള്‍ ഓഫിസിന് മുന്നില്‍ ഉപവാസ സമരം നടത്തി.
സമരം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എം.അബ്ദുള്‍ കരീം ഉദ്ഘാടനം ചെയ്തു.
സത്താര്‍ വട്ടക്കുടി അധ്യക്ഷത വഹിച്ചു. എം.എ.കരീം, പരീത് പട്ടമ്മാവൂടി, എം.ഐ.നാസര്‍,അലി പടിഞ്ഞാറെ ചാലി, പി.എ. ഷിഹാബ്, ഷാജഹാന്‍ വട്ടകുടി, നദീറ പരീത്, രഹ്ന നുറുദ്ദീന്‍, ഫൗസിയ ഷിയാസ്, കെ.എം.മുഹമ്മദ്, ഷിയാസ് കൊട്ടാരം, മുഹമ്മദ് കൊളത്താപ്പിള്ളി, പി.പി.തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു.
മന്ത്രി സന്ദര്‍ശിച്ചു
കോതമംഗലം: നെല്ലിക്കുഴിയിലും പരിസര പ്രദേശങ്ങളിലും പടര്‍ന്ന് പിടിച്ചിട്ടുള്ള മഞ്ഞപ്പിത്തത്തെ തടയുന്നതിന് അടിയന്തിര നടപടി കൈക്കൊണ്ടതായി ആരോഗ്യവകുപ്പ് മന്ത്രി ഷൈലജ ടീച്ചര്‍ പറഞ്ഞു.
ഇന്ന് രാവിലെ മണിപ്പാല്‍ മെഡിക്കല്‍ കോളജില്‍ നിന്നും ഡോ. അരുണിന്റെ നേതൃത്വത്തിലുള്ള ഒന്‍പത് അംഗ ടീം നെല്ലിക്കുഴിയില്‍ എത്തിച്ചേരുമെന്നും മന്ത്രി പറഞ്ഞു.
ആന്റണി ജോണ്‍ എം.എല്‍ എ ., ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ: ആര്‍ രമേശ്, കലക്ടര്‍ വൈ.മുഹമ്മദ് സഫറുള്ള ,ആര്‍.ഡി.ഒ എം.ജി.രാമചന്ദ്രന്‍ ,ഡി.എം.ഒ.തങ്കപ്പന്‍, പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി തുടങ്ങിയവരും മന്ത്രിക്കൊപ്പം സന്ദര്‍ശനം നടത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago