HOME
DETAILS
MAL
കസ്റ്റഡി മരണം: ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്
backup
December 16 2016 | 06:12 AM
കൊച്ചി: എറണാകുളം ചേരാനെല്ലൂര്‍ പൊലിസ് സ്റ്റേഷനിലെ ലോക്കപ്പില്‍ കസ്റ്റഡിയിലെടുത്ത ഷഹീര്‍ എന്ന യുവാവ് മരിച്ച സംഭവത്തില്‍ കുറ്റക്കാരായ ഉദ്യേഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സംഭവത്തെക്കുറിച്ച് ഉന്നത തല അന്വേഷണം നടത്തണം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കസ്റ്റഡി മരണങ്ങള്‍ നിത്യസംഭവമായിരിക്കുകയാണ്.
അടുത്ത കാലത്തായി തലശേരിയിലും, വണ്ടൂരിലും ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയിട്ടും ഉത്തരവാദികള്‍ക്കെതിരേ കര്‍ശന നടപടി എടുക്കാതിരുന്നതു കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."