HOME
DETAILS

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മോണിട്ടറിംങ് സമിതികള്‍ രൂപീകരിക്കും:രമേശ് ചെന്നിത്തല

  
backup
December 16 2016 | 06:12 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3-5

ഹരിപ്പാട്: ഹരിപ്പാട് മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ആരംഭിച്ച വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് വിദ്യാഭ്യാസ വിദഗ്ധര്‍, ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സാമൂഹ്യ നേതാക്കള്‍, പിറ്റിഎ ഭാരവാഹികള്‍ എന്നിവരടങ്ങുന്ന പ്രത്യേക നിരീക്ഷണസമിതികള്‍ക്ക് രൂപം നല്‍കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനശൈലയിലും, അദ്ധ്യായന രീതിയിലും കാലഘട്ടം ആവശ്യപ്പെടുന്ന തരത്തില്‍, സംസ്ഥാനസര്‍ക്കാരിന്റെ വിദ്യാഭ്യാസനയത്തിനുള്ളില്‍ ഒതുങ്ങി നിന്ന് കാതലമായ മാറ്റം കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സമിതി നേതൃത്വം നല്‍കും.
ഇതിനായി സോഷ്യല്‍ ഓഡിറ്റ് അടക്കമുള്ള സാമൂഹ്യനിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വിദ്യാഭ്യാസസ്ഥാപനങ്ങളെ വിധേയമാക്കുന്നതിനുള്ള പ്രവര്‍ത്തനകര്‍മ്മപരിപാടികള്‍ ആവിഷ്‌കരിക്കും. വിദ്യാഭ്യാസ്ഥാപനങ്ങളുടെ പ്രവര്‍ത്തന പോരായ്മകള്‍ വിലയിരുത്തി കാലോചിതമായ രൂപമാറ്റത്തിന് വിധേയമാക്കുന്നതിനുള്ള നടപടികള്‍ ആസൂത്രണം ചെയ്യും. കാര്‍ത്തികപ്പളളി ഐ.എച്ച്.ആര്‍.ഡി.കോളേജ്, ഹരിപ്പാട് സൈബര്‍ശ്രീ സെന്റര്‍, പള്ളിപ്പാട് സര്‍ക്കാര്‍ ഐ.റ്റി.ഐ, കുമാരപുരം എല്‍.ബി.എസ് സെന്റര്‍, കരുവാറ്റ യു.ഐ.റ്റി കോളേജ്, ഏവൂര്‍ കലാമണ്ഡലം, ഹരിപ്പാട് പട്ടികജാതി ഐ.റ്റി.ഐ എന്നീ സ്ഥാപനങ്ങളില്‍ ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക കര്‍മ്മസമിതികള്‍ക്ക് രൂപം നല്‍കും.
അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ സംസ്ഥാന വിദ്യാഭ്യാസവകുപ്പുമായി ചേര്‍ന്ന് ഈ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ശക്തമായ സാമൂഹ്യപിന്തുണയും, പ്രാദേശിക സഹകരണവും ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ ഈ കര്‍മ്മസമിതികള്‍ ഉറപ്പാക്കും. ഹരിപ്പാട് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എല്ലാ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഭൗതികസാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് രൂപീകരിച്ചിട്ടുള്ള അക്കാദമിക് കൗണ്‍സിലിന്റെ ആദ്യയോഗം ജനുവരി മാസം ആദ്യ ആഴ്ചയില്‍ കൂടുമെന്നും അദ്ദേഹം അിറയിച്ചു.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്ന് ഹരിപ്പാട് ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിനെയും യു.പി.വിഭാഗത്തില്‍ പള്ളിപ്പാട് വഴുതാനം യു.പി.എസിനെയും തെരഞ്ഞെടുത്തതായും അദ്ദേഹം അറിയിച്ചു.
സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കാര്‍ത്തികപള്ളി ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജിന് തീരദേശവികസന കോര്‍പ്പറേഷന്റെ ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടവും, കാര്‍ത്തികപള്ളി യുപിഎസ,് ആറാട്ടുപുഴ വലിയഴീക്കല്‍ സ്‌കൂള്‍ എന്നിവക്കും പുതിയ കെട്ടിടവും നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നങ്ങ്യാര്‍കുളങ്ങര സര്‍ക്കാര്‍ യുപിഎസ്, ആയാപറമ്പ് സര്‍ക്കാര്‍ ഹയര്‍സെക്കന്ററി എന്നീ സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നു. ഈ അദ്ധ്യയനവര്‍ഷത്തില്‍ ഇതിനോടകം തന്നെ 5 സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടറുകളും, അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് പ്രാദേശികവികസന ഫണ്ടില്‍ നിന്നും തുക അനുവദിച്ചു കഴിഞ്ഞു. കൂടാതെ 2 സ്‌കൂളുകള്‍ക്ക് സ്‌കൂള്‍ വാഹനവും നല്‍കുന്നതിനുള്ള നടപടിയും സ്വീകരിച്ചു. സ്‌കൂളുകളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി വിര്‍ച്വല്‍ ക്ലാസ് റൂമുകള്‍ സ്ഥാപിക്കുന്നതിനും നടപടി സ്വീകരിച്ചുവരുന്നു. കൂടാതെ നിയോജകമണ്ഡലത്തിലെ 7 സ്‌കൂളുകളില്‍ ജൈവവൈവിധ്യ ഉദ്യാനങ്ങള്‍ സജ്ജീകരിക്കുന്നതിനുള്ള ശുപാര്‍ശ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.
തീരദേശത്തെ എല്ലാ സ്‌കൂളുകളുടെയും ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സംവിധാനം നേരത്തെ ഏര്‍പ്പെടുത്തിയതനുസരിച്ച് മെച്ചപ്പെടുത്തികഴിഞ്ഞു. നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടു ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, ഹരിപ്പാട് മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാര്‍,ഹരിപ്പാട് നഗരസഭ ചെയര്‍പേഴ്‌സണ്‍,ബ്ലോക്ക്-നഗരസഭ-ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,വിദ്യാഭ്യാസപ്രവര്‍ത്തകര്‍ എന്നിവരുടെ ആദ്യയോഗം 17ന് ശനിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക് ഹരിപ്പാട് സൈബര്‍ശ്രീയുടെ കെട്ടിടത്തില്‍ ചേരുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago
No Image

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്; ആദ്യ വിദേശ കാംപസ് ദുബൈയിൽ തുറക്കുന്നു

uae
  •  2 months ago