വഴിയാത്രക്കാരന്റെ മാല പൊട്ടിച്ചെടുത്ത മോഷ്ടാവ് പിടിയില്‍
ചേര്‍ത്തല വഴിയാത്രക്കാരന്റെ കഴുത്തില്‍നിന്ന് സ്വര്‍ണമാല പൊട്ടിച്ചെടുത്ത മോഷ്ടാവിനെ പൊലീസ് പിടികൂടി. ചേര്‍ത്തല നഗരസഭ 14ാം വാര്‍ഡ് തോപ്പുവെളി നെബു(33) ആണ് പിടിയിലായത്. കഞ്ഞിക്കുഴി 15ാം വാര്‍ഡില്‍ എസ്.എന്‍ പുരം ആയിരംതൈ വീട്ടില്‍ ദിലിമോന്റെ കഴുത്തില്‍ കിടന്ന ഒരുപവന്റെ മാലയാണ് പൊട്ടിച്ചെടുത്തത്.
ബുധനാഴ്ച രാത്രി എട്ടോടെ ചേര്‍ത്തല ദേവിക്ഷേത്രത്തിന് പിന്നിലെ റോഡിലൂടെ നടന്നുപോകുമ്പോഴാണ് മാലപൊട്ടിച്ചത്. സ്ഥിരം.മോഷ്ടാവായ നെബുവിന്റെ ചിത്രം ദിലിമോനെ കാണിച്ച് പൊലീസ് പ്രതിയെ തിരിച്ചറിയുകയും തുടര്‍ന്ന് ചേര്‍ത്തല എസ്ഐ.എസ്.എം ഇഗ്നേഷ്യസിന്റെ നേതൃത്വത്തില്‍ പിടികൂടുകയുമായിരുന്നു. ഇയാളില്‍നിന്ന് പൊലീസ് മാല പിടിച്ചെടുത്തു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
കുത്തിയതോട് ഗൃഹനാഥനെ മയക്കി കിടത്തി 35 പവന് കവര്‍ന്ന കേസിലെ പ്രതിയാണ് നെബു.വാഹനമേഷണം ഉള്‍പ്പെടെ കുത്തിയതോട്, എറണാകുളം, ചേര്‍ത്തല, അര്‍ത്തുങ്കല്‍ തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.
പിടിയിലായി ജയിലില്‍ നിന്നിറങ്ങിയാല്‍ വീണ്ടും മോഷണം നടത്തുക പതിവാണെന്ന് പൊലീസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."