തെരുവ് നായ നിയന്ത്രണം: റിപ്പോര്‍ട്ട് എല്ലാ ആഴ്ചയും നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം
കോട്ടയം: തെരുവ്‌നായകളുടെ വന്ധ്യംകരണ പദ്ധതി റിപ്പോര്‍ട്ട് എല്ലാ തിങ്കളാഴ്ചയും നല്‍കണമെന്നും ഈ റിപ്പോര്‍ട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇതിനായി പ്രത്യേക കര്‍മ്മ പദ്ധതി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ തയ്യാറാക്കണമെന്ന് ജില്ലാ കലക്ടര്‍ സി.എ ലത നിര്‍ദ്ദേശിച്ചു. എല്ലാ മൃഗാശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസം വെറ്റിനറി ഡോക്ടര്‍മാര്‍ തെരുവ്‌നായ്ക്കളുടെ വന്ധ്യംകരണം നടത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇതിനായി ആവശ്യമെങ്കില്‍ വിരമിച്ചവര്‍ ഉള്‍പ്പടെയുളള വെറ്റിനറി ഡോക്ടര്‍മാരുടെ സേവനം ജില്ലയില്‍ താത്കാലിക അടിസ്ഥാനത്തില്‍ ലഭ്യമാക്കും. ഇവരെ സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കണം. നായ്ക്കളെ പിടിക്കുന്നവര്‍ക്ക് പരിശീലനം നല്‍കി സജ്ജമാക്കുന്നതിന് കുടുംബശ്രീ മിഷനെ ചുമതലപ്പെടുത്തി. ഇതിനുളള ചിലവുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കും.
പട്ടികടി ഏല്‍ക്കുന്നവര്‍ക്ക് ആവശ്യമായ ചികിത്സയും മരുന്നും എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഉറപ്പുവരുത്തും. പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിനുളള പരിപാടികളും പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുളള ജൈവ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം.
തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളില്‍ ജനമൈത്രി പോലീസിന്റെ സഹായം ലഭ്യമാക്കണമെന്നും ആഭ്യന്തരവകുപ്പിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് ജില്ലാ കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."