HOME
DETAILS

തണ്ണീര്‍തട സംരക്ഷണ നിയമം പിന്‍വലിച്ചെങ്കില്‍ ഉത്തരവ് ഇറക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

  
backup
December 16 2016 | 06:12 AM

%e0%b4%a4%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b4%9f-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82

കോട്ടയം: തണ്ണീര്‍തട സംരക്ഷണ നിയമം 2015ല്‍ പിന്‍വലിച്ചിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ ഉത്തരവാക്കാന്‍ ചീഫ് സെക്രട്ടറി അതിവേഗത്തില്‍ നടപടി കൈക്കൊള്ളണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
കോട്ടയം കാണക്കാരി പഞ്ചായത്തില്‍ താമസിക്കുന്ന ലൂസി ലൂക്കോസിന്റെ വീടിന് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും നമ്പറും ലഭിക്കാത്തതിനാല്‍ വൈദ്യുതി കണക്ഷന്‍ ലഭിച്ചില്ലെന്ന പരാതിയിലാണ് കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാറിന്റെ ഉത്തരവ്.
കമ്മിഷന്‍ പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. നിയമാനുസൃതം അനുമതി വാങ്ങിയല്ല കെട്ടിടം നിര്‍മിച്ചതെന്നും വീടിന് നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമത്തിന്റെ 14-ാം വകുപ്പു പ്രകാരം അനുമതി നല്‍കാന്‍ പാടില്ലെന്നും പറയുന്നു.
2016 ഏപ്രില്‍ 19ലെ ഉത്തരവ് പ്രകാരം നിര്‍മാണാനുമതി നല്‍കണമെങ്കില്‍ കേരള ഭൂവിനിയോഗ ഉത്തരവ് പ്രകാരം ജില്ലാ കളക്ടര്‍ അനുമതി നല്‍കണം.
2015 ലെ നെല്‍വയല്‍ തണ്ണീര്‍തട നിയമ പ്രകാരമുള്ള കളക്ടറുടെ ക്രമവത്കരിച്ച ഉത്തരവ് ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അനുമതി ലഭ്യമായാല്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് കമ്മിഷന്‍ ജില്ലാകളക്ടറില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടു.
തണ്ണീര്‍തട സംരക്ഷണ നിയമം 2015-ല്‍ പിന്‍വലിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും സര്‍ക്കാരില്‍ നിന്നും ഉത്തരവ് ലഭിച്ചാല്‍ മാത്രമേ പരാതി വിഷയത്തിനു ജില്ലാകളക്ടര്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയുകയുള്ളുവെന്നും കളക്ടര്‍ കമ്മിഷനെ അറിയിച്ചു.
സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിനനുസരിച്ച് ജില്ലാകളക്ടറും ഗ്രാമപഞ്ചായത്തും പരാതിക്കാരിയുടെ വീടിന് നമ്പരും ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും നല്‍കണമെന്ന് കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.
തുടര്‍ന്ന് ഉത്തരവ് ചീഫ് സെക്രട്ടറിക്കും കാണക്കാരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും അയച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  5 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  17 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  25 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago