എക്‌സൈസ് റെയ്ഡുകള്‍ ശക്തമാക്കി: 1.55 ലക്ഷം രൂപ പിഴ ഈടാക്കി
കോട്ടയം: ക്രിസ്മസ് പുതുവത്സര ദിനത്തോടനുബന്ധിച്ച് ജില്ലയില്‍ എക്‌സൈസ് റെയ്ഡുകള്‍ ഊര്‍ജിതപ്പെടുത്തി. മദ്യത്തിന്റെയും ലഹരി പദാര്‍ത്ഥങ്ങളുടെയും അനധികൃത വിതരണവും വിപണനവും തടയുന്നതിന് ജനുവരി അഞ്ചു വരെ സ്‌പെഷ്യല്‍ ഡ്രൈവ് കാലയളവായി കണക്കാക്കി വാഹന പരിശോധന ഊര്‍ജിതപ്പെടുത്തി.
കഴിഞ്ഞ നവംബര്‍ 30 വരെ 776 കോട്പ കേസുകളിലായി 1,55,200 രൂപ പിഴ ഈടാക്കി. ഈ കാലയളവില്‍ 1034 റെയ്ഡുകള്‍ നടത്തിയതില്‍ 174 അബ്കാരി, 45 എന്‍ഡിപിഎസ്, 776 കോട്പ കേസുകളില്‍ 1002 പേര്‍ക്കെതിരെ നടപടിയെടുത്തു.
226 പേരെ അറസ്റ്റ് ചെയ്തു. 90.68 ലി. ഐ.എം.എഫ്.എല്‍, ആറ് ലിറ്റര്‍ കള്ള്, 4.55 ലിറ്റര്‍ ബിയര്‍, 8.55 ലിറ്റര്‍ അരിഷ്ടം, 598 പാക്കറ്റ് ബീഡി, 43.500 കി.ഗ്രാം പുകയില, 3. 58 കി.ഗ്രാം കഞ്ചാവ്, 1009 പാക്കറ്റ് ഹാന്‍സ്, 4000 രൂപ തൊണ്ടി മണി, 10 വാഹനങ്ങള്‍ എന്നിവ പിടിച്ചെടുത്തു.
4777 വാഹനങ്ങളില്‍ പരിശോധന നടത്തി. എക്‌സൈസ് വകുപ്പിനു കീഴില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സ്‌പെഷ്യല്‍ ഡ്രൈവ് കാലയളവില്‍ പ്രവര്‍ത്തിക്കും. അനധികൃത മദ്യമയക്കുമരുന്ന് ഇടപാടുകള്‍ സംബന്ധിച്ച് വിവരം ലഭിക്കുന്നവര്‍ അടുത്തുളള എക്‌സൈസ് ഓഫീസില്‍ അറിയിക്കണമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. ന
ഫോണ്‍ നമ്പരുകള്‍ എക്‌സൈസ് ഡിവിഷന്‍ ഓഫീസ് ആന്റ് എക്‌സൈസ് കണ്‍ട്രോള്‍ റൂം (0481 2562211), എക്‌സൈസ് സര്‍ക്കിള്‍ ആഫീസ്, കോട്ടയം (0481 2583091, 9400069508), ചങ്ങനാശ്ശേരി (0481 2422741, 9400069509), പൊന്‍കുന്നം (04828 221412, 9400069510), പാലാ (04822 212235, 9400069511), വൈക്കം (04829 231592, 9400069512), എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് (0481 2573801, 9400069506), അസി. എക്‌സൈസ് കമ്മീഷണര്‍ (9496002865), ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ (9447178057).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."